കന്യാകുമാരി:കേരളത്തില്‍ നിന്നുളള മാലിന്യം കന്യാകുമാരിയില്‍ തള്ളുന്നത് തടയാന്‍ പദ്ധതിയുമായി ജില്ലാ ഭരണകൂടം. മാലിന്യം കൊണ്ടു വരുന്ന വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കും. ചെക് പോസ്റ്റുകളില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി നോട്ടീസ് പതിക്കും. പന്നി ഫാമുകളില്‍ ബിഡിഒമാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തും.
ചെക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കി. കുഴിത്തുറൈ ജംഗ്ഷനില്‍ പുതിയ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. ജില്ലാ കളക്ടറും എസ്പിയും പങ്കെടുത്ത ഉന്നത തല യോഗത്തിലാണ് തീരുമാനം. കേരളത്തിന്റെ മാലിന്യപ്പറമ്പായി കന്യാകുമാരിയെ മാറ്റാന്‍ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
കന്യാകുമാരിയിലെ പനച്ചിമൂടില്‍ കഴിഞ്ഞ ദിവസം തമിഴ്‌നാട് പൊലീസ് തിരുവനന്തപുരത്തെ വന്‍കിട ഹോട്ടലുകളിലെ മാലിന്യവുമായെത്തിയ ലോറികള്‍ പിടികൂടിയിരുന്നു. ലോറികളില്‍ ഉണ്ടായിരുന്ന മലയാളികളുള്‍പ്പെടെ ഒമ്പത് തൊഴിലാളികളും അറസ്റ്റിലായി. ഹോട്ടലുകളിലെ മാലിന്യം നീക്കാന്‍ കരാറെടുത്ത തിരുവനന്തപുരത്തെ ഏജന്റിനെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക