കോട്ടയം: അനവസരത്തിലും അനാവശ്യമായും തന്നെ അധിക്ഷേപിച്ച റിപ്പോര്‍ട്ടര്‍ ടിവി അവതാരകന്‍ ഉണ്ണി ബാലകൃഷ്ണനെ അക്ഷരാര്‍ത്ഥത്തില്‍ എടുത്തിട്ടലക്കി ചലച്ചിത്ര പ്രവര്‍ത്തകനായ സന്തോഷ് പണ്ഡിറ്റ്. ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കൊടുത്ത കേസും അനുബന്ധ സംഭവങ്ങളും ചര്‍ച്ച ചെയ്യുന്നതിനിടെയാണ് സന്തോഷിന്‌റെ മനോനില ശരിയല്ലെന്ന അനാവശ്യ പരാമര്‍ശം ഉണ്ണി ബാലകൃഷ്ണന്‍ നടത്തിയത്. പിന്നാലെ ഇതിനെതിരെ സോഷ്യല്‍ മീഡിയ പോസ്റ്റുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തി.ചാനല്‍ റേറ്റിംഗ് കുറയുമ്പോള്‍ സ്വീകരിക്കുന്ന തന്ത്രമാണിതെന്നും ആദ്യം സ്വന്തം മാനസിക നില പരിശോധിക്കുകയോ സ്വയം നന്നാവുകയോ ആണ് വേണ്ടതെന്നും പണ്ഡിറ്റ് പറഞ്ഞു. ഉണ്ണി ബാലകൃഷ്ണന്‍ എന്ന അവതാരകന്‍ മറ്റ് ചാനലുകളില്‍ നിന്നും പുറത്താക്കപ്പെട്ട ആളാണ.് ഇത് മാനസികനില ശരിയല്ലാത്തതുകൊണ്ടാണോ എന്നും പണ്ഡിറ്റ് ചോദിക്കുന്നുണ്ട്. എന്തുകൊണ്ട് അവിടങ്ങളിലൊക്കെ ജോലി നഷ്ടപ്പെട്ടു എന്നൊക്കെ തനിക്ക് നന്നായി അറിയാം. അത് ഈ ഘട്ടത്തില്‍ പറയുന്നില്ലെന്ന് പണ്ഡിറ്റ് വ്യക്തമാക്കുന്നുണ്ട് ഇത്രയും കാലം പണിയെടുത്തിട്ടും ഉണ്ണി ബാലകൃഷ്ണന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ 890 ഫോളോവേഴ്‌സ് മാത്രമാണ് ഉള്ളത്. ഇതിന്റെ കലിപ്പാണ് തനിക്കെതിരെ തീര്‍ക്കുന്നതെന്നും സന്തോഷ് പറഞ്ഞു വെക്കുന്നുണ്ട് കേസെടുക്കാനാവാത്ത വിധം ഉണ്ണി ബാലകൃഷ്ണന്‍ തന്തയ്‌ക്ക് വിളിക്കുകയും നാറിയെന്ന് പരോക്ഷമായി തിരിച്ചടിക്കുകയും ചെയ്തതാണ് സന്തോഷ് തന്റെ സോഷ്യല്‍ മീഡിയ വീഡിയോ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക