ഹണി റോസിനെ കുന്തീദേവി യോട് ഉപമിച്ചത് കുന്തീദേവിയായി അഭിനയിച്ച നടിയെ പോലെ തോന്നിയത് കൊണ്ടാണെന്ന് കോടതിയിൽ ബോബി ചെമ്മണൂർ . നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേമ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണൂരിനെ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കണ്ണൂർ ആലക്കോട്ടെ ഉദ്ഘാടന പരിപാടിയിൽ നടി ഹണി റോസ് വന്നത് സന്യാസിനി വേഷമണിഞ്ഞ് പ്രത്യേക രീതിയിലുള്ള ഹെയർ സ്റ്റൈലിലാണ് . അപ്പോഴാണ് താൻ ഉപമിച്ചത്. ഞാൻ ഇത് പറഞ്ഞപ്പോൾ താരം ചിരിക്കുക മാത്രമാണ് ചെയ്തത്. അതിന്റെ വീഡിയോ താൻ ഹാജരാക്കാം എന്ന് പ്രതിഭാഗം പറഞ്ഞു. എന്നാൽ അതിന് സമ്മതികരുത് എന്ന് പ്രോസിക്യൂഷന് വാദിച്ചു . വീഡിയോ കാണേണ്ടതില്ല എന്ന് കോടതി അറിയിക്കുകയും ചെയ്തു.
കൂടാതെ കയറിപ്പിടിച്ചിട്ടില്ലെന്നും കൈ കാണിച്ചപ്പോൾ കൈയിൽ പിടിക്കുക മാത്രമാണ് ചെയ്തത് എന്ന് ബോബി ചെമ്മണൂരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. നടി തന്നെ ഇതിന്റെ ദൃശ്യങ്ങളും ഫോട്ടോകളും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. അന്നൊന്നും അപമാനിച്ചതായി തോന്നാത്ത നടിക്ക് പിന്നീട് എപ്പോഴാണ് ഇത് അപമാനമായി തോന്നിയതൊന്നും എന്നിട്ടും ദൃശ്യങ്ങൾ ഫേസ്ബുക്കിൽ നിർത്തിയത് എന്തിനെന്നും പ്രതിഭാഗം ചോദിച്ചു.
നിരവധി പേർക്ക് ജോലി നൽകുന്ന സംരംഭകനാണ് ഞാൻ. എന്നെ ജയിലിൽ അടച്ചാൽ ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കും. എന്നെ അറസ്റ്റ് ചെയ്യേണ്ടതിന്റെ കാര്യം ഇല്ലായിരുന്നു. അന്വേഷണത്തിന് ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതിയെന്നും പ്രതിഭാഗം കേടതിയെ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക