News

സ്വത്ത് തർക്കത്തെ തുടർന്ന് മാധ്യമ പ്രവർത്തകന്റെ കുടുംബത്തെ വെട്ടിക്കൊന്നു

Published by

ന്യുദെൽഹി:സ്വത്ത് തർക്കത്തെ തുടർന്ന് ആജ്ത തക് ജില്ല റിപ്പോർട്ടർ സന്തോഷ് കുമാർ ടോപ്പോയുടെ മാതാപിതാക്കളെയും സഹോദരനെയും വെട്ടിക്കൊന്നു. ഛത്തീസ്ഗഢിലെ സൂരജ് പൂരിലാണ് സംഭവം. സംസ്ഥാനത്ത് ബിജാപൂർ ജില്ലയിൽ ഒരു മാധ്യമ പ്രവർത്തകനെ അഴിമതി തുറന്ന് കാട്ടിയതിന് വെട്ടിക്കൊന്നിട്ട് ഒരാഴ്‌ച്ച പിന്നിടുന്നതിനിടയിലാണ് ഈ സംഭവം.

വെള്ളിയാഴ്‌ച്ച സന്തോഷിന്റെ മാതാപിതാക്കളായ മാഗെ ടോപ്പോ (57), ബസന്തി ടോപ്പോ (55), സഹോദരൻ നരേഷ് ടോപ്പോ എന്നിവരാണ് കൊല്ലപ്പെട്ടത്. കൃഷി ആരംഭിക്കാൻ കൃഷിസ്ഥലത്തേക്ക് പോയപ്പോഴാണ് കൊലപാതകം നടന്നത്. ജഗന്നാഥ്പൂർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഭൂമി കുടുംബത്തിന്റെ തർക്ക പ്രദേശമായിരുന്നു. ഈ കൃഷി സ്ഥലത്ത് ഇരിക്കുമ്പോൾ ഇവരുടെ കൂട്ടുകുടുംബത്തിലെ ഏഴോളം പേർ ഉച്ചയ്‌ക്ക് ഒരു മണിയോടെ സ്ഥലത്തെത്തി വാക്ക് തർക്കം ഉണ്ടാകുകയും അക്രമി സംഘം മഴുവും മറ്റ് മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു തലയ്‌ക്ക് ഗുരതരമായി പരിക്കറ്റ ബസന്തിയും നരേഷും സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. ഗുരുതരമായ പരിക്കേറ്റ മാഘയെ അംബികാ പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സസക്കിടെ മരിച്ചു. സന്തോഷിന്റെ സഹോദരൻ ഉമേഷ് ടോപ്പോ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട് നാട്ടുകാരെ വിവരമറിച്ചു. പ്രതികൾ സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ടു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by