ഒട്ടാവ ; ഇന്ത്യൻ വംശജനും കനേഡിയൻ എംപിയുമായ ചന്ദ്ര ആര്യ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കും. ഹൗസ് ഓഫ് കോമൺസിലെ നിലവിലെ അംഗമാണ് ചന്ദ്ര ആര്യ. നവംബറിൽ, ഹിന്ദു പൈതൃക മാസത്തെ അടയാളപ്പെടുത്തുന്നതിനായി ചന്ദ്ര ആര്യ കനേഡിയൻ പാർലമെന്റിനു പുറത്ത് ‘ഓം’ ചിഹ്നമുള്ള കാവി പതാക ഉയർത്തി ശ്രദ്ധനേടിയിരുന്നു.
കർണാടകയിലെ തുംകൂർ ജില്ലയിലെ സിറ താലൂക്കിലെ ദ്വാർലു ഗ്രാമത്തിലാണ് വേരുകൾ. ധാർവാഡിലെ കൗസലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ (എംബിഎ) ബിരുദാനന്തര ബിരുദം നേടി.
2006ലാണ് കാനഡയിലേക്ക് കുടിയേറിയത്. 2015ലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ വിജയിച്ച ചന്ദ്ര ആര്യ 2019ലെ തിരഞ്ഞെടുപ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2022ൽ കാനഡയിലെ ഹൗസ് ഓഫ് കോമൺസിൽ കന്നഡയിൽ സംസാരിച്ച ചന്ദ്ര ആര്യ വൈറലായിരുന്നു. കാനഡയിലെ മൂന്നാമത്തെ വലിയ മതവിഭാഗമാണ് ഹിന്ദു കനേഡിയൻമാർ എന്ന പലപ്പോഴും പറഞ്ഞിട്ടുള്ള വ്യക്തിയാണ് ചന്ദ്ര ആര്യ.
കാനഡയിലെ ഖലിസ്ഥാനി അനുകൂലികൾ ക്ഷേത്രങ്ങൾ തകർക്കുന്നതിനെതിരെ ചന്ദ്ര ആര്യ ശബ്ദമുയർത്തിയിരുന്നു .ഖലിസ്ഥാനി അനുകൂലികളിൽ നിന്ന് ഹിന്ദു കനേഡിയൻമാർക്ക് ഭീഷണി നേരിടുന്നതിനെക്കുറിച്ചും കാനഡയിൽ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടുന്നതിനെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക