Kerala

‘ജന്മഭൂമി’ വാര്‍ത്ത തുണച്ചു; പാമ്പിനെ പേടിക്കാതെ നയനയ്‌ക്ക് അനുകരിക്കാം; സുരേഷ് ഗോപി വീടുവെച്ചു നല്‍കും

Published by

തൃശ്ശൂര്‍: ‘രണ്ടുവര്‍ഷം മുന്‍പു വീട്ടിലൊരു വലിയ മൂര്‍ഖന്‍ പാമ്പു കയറി.അതിന്റെ ശീല്‍ക്കാര ശബ്ദം കേട്ടു ഞാനും അമ്മയും പുറത്തേക്കോടി രക്ഷപ്പെട്ടു. ആ പാമ്പിന്റെ ശബ്ദവും ഞാന്‍ അനുകരിക്കാറുണ്ട്.’ സ്‌ക്കൂള്‍ കലാ മേളയില്‍ ഹയര്‍ സെക്കന്‍ഡറി മിമിക്രിയില്‍ മികച്ച പ്രകടനം നടത്തിയ നയന മത്സരശേഷം പറഞ്ഞ വാക്കുകളായിരുന്നു ഇത്.

അനായാസം ജീവികളുടെ ശബ്ദമനുകരിച്ച് എ ഗ്രേഡ് നേടിയ നയനയ്‌ക്ക് ഇനി ഇഴജന്തുക്കളെ പേടിക്കാതെ വീട്ടില്‍ കഴിയാം. ടാര്‍പോളിന്‍ ഷീറ്റിട്ടു മറച്ച അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീടിനു പകരം പുതിയ വീടു കിട്ടും. സുരേഷ് ഗോപിയാണ് വീടു നിര്‍മ്മിച്ച നല്‍കുക. മകള്‍ ലക്ഷ്മിയുടെ പേരിലുളള ട്രസ്റ്റ് ഇതിനായി പണം നല്‍കും.

സുരേഷ് ഗോപിയുടെ നിര്‍ദ്ദേശ പ്രകാരം ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാര്‍ ഇരിങ്ങാലക്കുട ആനന്ദപുരം അരീക്കരയില്‍ വീട്ടിലെത്തി നയനയേയും അമ്മ പ്രീതിയേയും സന്തോഷ വിവരം അറിയിച്ചു. എത്രയും പെട്ടന്ന് വൂടു നിര്‍മ്മാണം ആരംഭിക്കുമെന്നും അനീഷ് പറഞ്ഞു.
തൃശൂര്‍ നന്തിക്കര ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ നയനയുടെ നേട്ടത്തിനൊപ്പം ജീവിത ദുഖവും ജന്മഭൂമി വാര്‍ത്തയാക്കിയിരുന്നു.
ഇതു ശ്രദ്ധയില്‍പെട്ട സുരേഷ് ഗോപി ഉടന്‍ നടപടി സ്വീകരിക്കുകയായിരുന്നു.
പരേതനായ മണികണ്ഠന്റെയും പ്രീതിയുടെയും മകളാണ് നയന. മണികണ്ഠന്‍ നന്നായി ശബ്ദാനുകരണം നടത്ത!ുമായിരുന്നു. മൃഗങ്ങളുടെയൊക്കെ ശബ്ദം അനുകരിക്കാന്‍ അച്ഛന്‍ തന്നെ മകളെ പഠിപ്പിച്ചു. ഗുരുതര ഉദരരോഗം ബാധിച്ചു 4 വര്‍ഷം മുന്‍പു മണികണ്ഠന്‍ മരിച്ചതോടെ നയനയും കുഞ്ഞനുജത്തിയും പ്രീതിയും അമ്മൂമ്മ തങ്കമണിയും ദുരിതത്തിലായി.

പ്രീതി തയ്യലിലൂടെ കണ്ടെത്തുന്ന തുച്ഛവരുമാനമാണ് കുടുംബത്തെ പിടിച്ചുനിര്‍ത്തുന്നത്.നയന സംസ്ഥാന കലോ!ത്സവത്തിനു യോഗ്യത നേടിയതറിഞ്ഞു സമീപത്തെ ക്ഷേത്രക്കമ്മിറ്റി സ്വരൂപിച്ചു നല്‍കിയ 1,000 രൂപയുമായാണ് തിരുവനന്തപുരത്തെത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by