Kerala

എംഎല്‍എ ഉമ തോമസ് സാധാരണ ജീവിതത്തിലേക്ക് : മകനോടും സ്റ്റാഫ് അംഗങ്ങളോടും സംസാരിച്ചു

ഒരാഴ്ച കൂടി ഉമ തോമസ് ഐസിയുവില്‍ കഴിയേണ്ടി വരുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍

Published by

കൊച്ചി : കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ വീണ് ഗുരുതരമായി പരുക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസ് സാധാരണ ജീവിതത്തിലേക്ക്. തന്റെ അഭാവത്തിലും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മുടങ്ങരുതെന്നും കൃത്യമായി പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശം നല്‍കിയതായി ഉമാ തോമസിന്റെ സോഷ്യല്‍ മീഡിയ ടീം എംഎല്‍എയുടെ ഫെയ്‌സ്ബുക് പേജില്‍ പങ്കുവെച്ച സന്ദേശത്തിലൂടെ അറിയിച്ചു.

മകനോടും സ്റ്റാഫ് അംഗങ്ങളോടും ഉമാ തോമസ് സംസാരിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം ഒരാഴ്ച കൂടി ഉമ തോമസ് ഐസിയുവില്‍ കഴിയേണ്ടി വരുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

ഇക്കഴിഞ്ഞ ഡിസംബര്‍ 29നായിരുന്നു അതിദാരുണമായ അപകടം സംഭവിച്ചത്. വീഴ്ചയില്‍ തലച്ചോറിനും ശ്വാസകോശത്തിനുമായിരുന്നു ഉമ തോമസിനു കൂടുതല്‍ പരുക്കേറ്റത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by