Kerala

കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതിയിലേക്ക് ഭാഗ്യക്കുറി വകുപ്പ് 29.1 കോടി രൂപ കൈമാറി

Published by

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതിയിലേക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 29 കോടി 10 ലക്ഷം രൂപ നല്‍കി. സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ, കാരുണ്യ പ്ലസ് ടിക്കറ്റുകള്‍ വിറ്റു കിട്ടുന്ന മുഴുവന്‍ തുകയും കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതിയിലേക്കാണ് നല്‍കേണ്ടത്. വ്യാഴാഴ്ചകളില്‍ നറുക്കെടുക്കുന്ന കാരുണ്യ പ്ലസിനും ശനിയാഴ്ചകളില്‍ നറുക്കെടുക്കുന്ന കാരുണ്യ ഭാഗ്യക്കുറിക്കും 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി നല്‍കുന്നത്. 40 രൂപയാണ് ടിക്കറ്റു വില. ഒന്നാം സമ്മാനമായി ഇരുപത് കോടി രൂപ നല്‍കുന്ന ക്രിസ്തുമസ് – നവവത്സര ടിക്കറ്റാണ് നിലവില്‍ ബമ്പര്‍ ടിക്കറ്റായി വിപണിയില്‍ ഉള്ളത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക