Kerala

എന്‍ എം വിജയന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് വിധേയമാക്കും, കടക്കെണിയിലായത് കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയതിനാല്‍

ആത്മഹത്യയ്ക്ക് കാരണം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടി നടത്തിയ സാമ്പത്തിക ഇടപാടുകളാണ് എന്നാണ് വിജയന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്

Published by

തിരുവനന്തപുരം: വയനാട് ഡി സി സി ട്രഷറര്‍, ജീവനൊടുക്കിയ എന്‍ എം വിജയന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് വിധേയമാക്കും. എന്തെങ്കിലും രേഖകള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്നോ എന്നത് അടക്കം കണ്ടെത്താനാണിത്.

കയ്യക്ഷരം പരിശോധിക്കാന്‍ ഉള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കയ്യക്ഷരം വിജയന്റേത് തന്നെയാണോ എന്നറിയാന്‍ ഔദ്യോഗിക രേഖകള്‍ പരിശോധിക്കും. അതിനായി ബാങ്കുകളെയും പൊലീസ് സമീപിച്ചിട്ടുണ്ട്. ഈ രേഖകള്‍ ഫോറന്‍സിക് പരിശോധന നടത്തുന്നതിനായി കോടതിയില്‍ അപേക്ഷ നല്‍കും.

എന്‍ എം വിജയന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മൂത്ത മകന്‍ വിജിലന്‍സിന് മൊഴി നല്‍കിയിട്ടുണ്ട്. കുടുംബ പ്രശ്‌നങ്ങളല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു മരണത്തിന് കാരണമെന്നും അച്ഛന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നേരിട്ടറിയില്ലെന്നും മകന്‍ വിജിലന്‍സിന് മൊഴി നല്‍കിയിട്ടുണ്ട്.

ആത്മഹത്യയ്‌ക്ക് കാരണം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടി നടത്തിയ സാമ്പത്തിക ഇടപാടുകളാണ് എന്നാണ് വിജയന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. സഹകരണ ബാങ്ക് ഭരണം പിടിക്കാന്‍ പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് ലക്ഷങ്ങള്‍ എന്‍ എം വിജയന്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തത്. സഹകരണ ബാങ്കില്‍ നിയമനം നേടുന്നവരില്‍ നിന്ന് പണം വാങ്ങി ബാധ്യത മറികടക്കാം എന്നാണ് കണക്കു കൂട്ടിയതെങ്കിലും സി പി എം ബാങ്കിന്റെ ഭരണം കയ്യടക്കിയതോടെ ഉദ്ദേശം നടന്നില്ല. ഇതോടെ വലിയ കടക്കെണിയിലേക്ക് പോയ എന്‍ എം വിജയന്‍ മാനസിക വെല്ലുവിളി നേരിടുന്ന ഇളയ മകന് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം സ്വയം മരിക്കുകയായിരുന്നു. കോണ്‍ഗ്രസുകാര്‍ക്ക് പ്രശ്‌നം അറിയാമായിരുന്നെങ്കിലും ഇടപെട്ടില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by