Kerala

വിവരാവകാശ രേഖ നല്‍കാന്‍ കോഴ; തൃശൂരില്‍ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയിലായി

പട്ടയത്തിന്റെ വിവരാവകാശ രേഖ നല്‍കാനാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്

Published by

തൃശൂര്‍:വിവരാവകാശ രേഖ നല്‍കാന്‍ കോഴ വാങ്ങിയ തൃശൂര്‍ മാടക്കത്ര വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയിലായി. കൊടകര സ്വദേശി പോളി ജോര്‍ജാണ് 3000 രൂപ കൈക്കൂലി വാങ്ങവേ കുടുങ്ങിയത്.

പട്ടയത്തിന്റെ വിവരാവകാശ രേഖ നല്‍കാനാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. താണിക്കുടം സ്വദേശി ദേവേന്ദ്രനാണ് പരാതി നല്‍കിയത്.

-->

17 സെന്റ് സ്ഥലത്തിന്റെ പട്ടയം സംബന്ധിച്ച് വിവരാവകാശ പ്രകാരം രേഖ കിട്ടാന്‍ മാടക്കത്തറ വില്ലേജ് ഓഫീസില്‍ എത്തിയ താണിക്കുടം സ്വദേശി ദേവേന്ദ്രനോട് മൂവായിരം രൂപ കൈക്കൂലിയായി നല്‍കണമെന്ന് പോളി ജോര്‍ജ് ആവശ്യപ്പെടുകയായിരുന്നു. അവകാശമാണെന്ന് പറഞ്ഞപ്പോള്‍ വില്ലേജ് ഓഫീസര്‍ മോശമായി പെരുമാറിയതായും പരാതിക്കാരന്‍ ആരോപിച്ചു.

ദേവേന്ദ്രന്‍ വിജിലന്‍സില്‍ പരാതി നല്‍കിയ പ്രകാരം തൃശൂര്‍ വിജിലന്‍സ് ഒരുക്കിയ കെണിയിലാണ് വില്ലേജ് ഓഫീസര്‍ കുടുങ്ങിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by