World

പലസ്തീനികളെ വിശ്വസിക്കാൻ പറ്റില്ല : ഇസ്രായേലിനെ പുനർസൃഷ്ടിക്കാൻ എത്തിയത് 16,000 ഇന്ത്യൻ തൊഴിലാളികൾ

Published by

ടെൽ അവീവ് : ഹമാസിന്റെ ഭീകരാക്രമണത്തിന് പിന്നാലെ തങ്ങളുടെ രാജ്യത്ത് ജോലി ചെയ്യുന്ന ഒരു ലക്ഷം പാലസ്തീനികളെ ഇസ്രായേൽ പുറത്താക്കിയിരുന്നു . ഇത്തരത്തിൽ പുറത്താക്കുന്ന പാലസ്തീനികൾക്ക് പകരം ഒരു ലക്ഷം ഇന്ത്യക്കാർക്ക് ജോലി നൽകാനും ഇസ്രായേൽ തീരുമാനിച്ചിരുന്നു
.
ആദ്യഘട്ടത്തിൽ ഒഴിവ് വന്ന നിർമ്മാണ തൊഴിലുകളിലേക്ക് 16000 ഇന്ത്യന്‍ തൊഴിലാളികളാണ് എത്തിയത് . യുദ്ധത്തിന് മുമ്പ്, ഏകദേശം 80,000 പലസ്തീനികൾ ഇസ്രായേലിന്റെ നിർമ്മാണ മേഖലയിൽ 26,000 വിദേശ തൊഴിലാളികളോടൊപ്പം പ്രവർത്തിച്ചിരുന്നു. ഇവരായിരുന്നു ഇസ്രായേലിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും ഭവന നിർമ്മാണങ്ങൾക്കും മുൻപിൽ ഉണ്ടായിരുന്നത് . എന്നാൽ ഇന്ന് യുദ്ധത്തിൽ ഉലഞ്ഞ ഇസ്രായേലിനെ പുനസൃഷ്ടിക്കുകയാണ് ഇന്ത്യൻ തൊഴിലാളികൾ.

നിലവിൽ, ഏകദേശം 16,000 ഇന്ത്യൻ തൊഴിലാളികൾ ഉണ്ടെങ്കിലും , വരും മാസങ്ങളിൽ ആയിരക്കണക്കിന് പേർ കൂടി വരുമെന്നാന് സൂചന. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നിര്‍മ്മാണ തൊഴിലാളികൾ ഇസ്രയേലിലേക്ക് എത്തിയത്.

42,000 ഇന്ത്യക്കാരെ ഇസ്രായേലിൽ ജോലിക്ക് അയയ്‌ക്കാൻ ഇന്ത്യ ഇതിനകം സമ്മതിച്ചിട്ടുണ്ട്. ഇതിനായി 2023 മേയിൽ ഇരുരാജ്യങ്ങളും തമ്മിൽ കരാർ ഒപ്പുവച്ചിരുന്നു. പാലസ്തീനിലെയോ ഗാസയിലെയോ തൊഴിലാളികളെ അപേക്ഷിച്ച് ഇസ്രായേലിലെ പാലസ്തീൻ തൊഴിലാളികൾ കൂടുതൽ വരുമാനം ലഭിക്കുന്നവരാണ് . എന്നാൽ, ആക്രമണത്തിന് ശേഷം, ഇവരെ വിശ്വാസിക്കാൻ കഴിയില്ലെന്നാണ് ഇസ്രായേലിന്റെ നിലപാട് .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by