Kerala

ശ്വാസകോശത്തിലെ ചതവുകൾ ഗൗരവമുള്ളത്; ഉമ തോമസ് അപകടനില തരണം ചെയ്തില്ല, വെൻ്റിലേറ്റർ സഹായം തുടരും, പുതിയ മെഡിക്കൽ ബുള്ളറ്റിൻ

Published by

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിക്കിടെ വിഐപി ഗാലറിയില്‍ നിന്ന് താഴേക്ക് വീണ് പരിക്കേറ്റ എംഎല്‍എ ഉമ തോമസ് അപകടനില തരണം ചെയ്തെന്ന് പറയാറായിട്ടില്ലെന്ന് ഡോക്ടർമാരുറ്റെ വിദഗ്‌ദ്ധ സംഘം. തലയിലെ പരിക്ക് ഗുരുതരമല്ല. എന്നാൽ ശ്വാസകോശത്തിലെ ചതവ് പരിഹരിക്കുകയാണ് പ്രധാനമെന്നും ഡോക്ടർമാർ അറിയിച്ചു. തത്ക്കാലം വെൻ്റിലേറ്റർ സഹായം തുടരും.

ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ഉമാതോമസിന്റെ സ്ഥിതി ഗതികൾവിലയിരുത്തി. തലച്ചോറിനുണ്ടായ ക്ഷതത്തിന്റെ അളവ് ഗുരുതരമായിട്ടില്ല. വയറിന്റെ സ്കാനിങിലും പ്രശ്നങ്ങളൊന്നും കാണുന്നില്ലെന്നും പുതുതായി പു റത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു. ശ്വാസകോശത്തിലെ ചതവ് പരിഹരിക്കുകയാണ് പ്രധാനം. ഇതിനായി ആൻ്റിബയോട്ടിക് ചികിത്സ തുടരുകയാണ്.

കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഉമയെ പരിശോധിച്ചിരുന്നു. നിലവിലുള്ള ചികിത്സാ രീതി തുടരുക എന്നതു തന്നെയാണ് അവരുടെയും പക്ഷം. ആശുപത്രിയിലേക്ക് കൊണ്ടുവന്നതിനേക്കാളും മെച്ചപ്പെട്ട സ്ഥിതിയിലാണ് ഇപ്പോഴുള്ളതെന്ന് മന്ത്രി പി. രാജീവ് പ്രതികരിച്ചു. അഞ്ചംഗ വിദഗ്ധ സംഘം നിരീക്ഷണം തുടരും. കഴിഞ്ഞ ദിവസം ആശങ്കപ്പെട്ടതുപോലെയുള്ള ഒരു അവസ്ഥ ഇന്നില്ല. തുടക്കത്തില്‍ അതീവ ഗുരുതരാവസ്ഥയെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ ആ സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by