തെന്നിന്ത്യൻ നടി മീനയുടെ രണ്ടാം വിവഹവുമായി ബന്ധപ്പെട്ടുയരുന്ന ഗോസിപ്പുകൾക്ക് മറുപടിയുമായി നടൻ ശരത് കുമാര്‍. ഈ ലോകം മുഴുവന്‍ സോഷ്യല്‍ മീഡിയയും ടെക്‌നോളജിയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അപ്പോഴാണ് ഇതുപോലെയുള്ള കഥകളൊക്കെ വരാന്‍ തുടങ്ങിയത്. മുന്‍പുള്ള താരങ്ങള്‍ ദിവസവും എന്തൊക്കെ ചെയ്തിരുന്നു, എങ്ങനെയാണ് ജീവിച്ചിരുന്നത് എന്നൊന്നും ആരും അറിഞ്ഞിട്ടില്ല. ഇന്ന് സോഷ്യല്‍ മീഡിയ ഉള്ളത് കൊണ്ട് എല്ലാവരും കമന്റും ചെയ്യും.
സെലിബ്രിറ്റികള്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോവുകയാണ് എന്നൊക്കെ ഇവരിങ്ങനെ പറയുകയാണ്. മീനയുടെ ജീവിതത്തെ കുറിച്ച് ഇങ്ങനൊരു തീരുമാനം എടുക്കാന്‍ ഇവരൊക്കെ ആരാണ്. അവരുടെ ജീവിതം എങ്ങനെയാവണമെന്ന് തീരുമാനിക്കുന്നത് അവരല്ലേ, മറ്റുള്ളവര്‍ എന്തിനാണ് അവരുടെ ജീവിതത്തിലേക്ക് കടന്ന് ചെല്ലുന്നത്. എല്ലാവര്‍ക്കും വ്യക്തി സ്വതന്ത്ര്യമില്ലേ?
ആ നടി ഇങ്ങനെ ജീവിക്കണം എന്ന് പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ വീട്ടില്‍ വന്ന് ആരെങ്കിലും ഇങ്ങനെ പറഞ്ഞ് തരാറുണ്ടോ? പിന്നെ എന്തിനാണ് താരങ്ങളുടെ ജീവിതത്തില്‍ കയറി ഇടപെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക