Saturday, May 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എന്റെ ഉറപ്പില്‍ ഡോ.സിങ് കൊങ്കണിന്റെ തടസ്സം നീക്കി

ഇ. ശ്രീധരന്‍ by ഇ. ശ്രീധരന്‍
Dec 28, 2024, 07:03 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

എനിക്ക് ഡോ.മന്‍മോഹന്‍ സിങ്ങുമായി വളരെ അടുത്ത പരിചയം ഉണ്ടായിരുന്നു. അദ്ദേഹത്തെ ആദരിക്കുകയും മാനിക്കുകയും ചെയ്യുന്നതിനുള്ള ഒന്നുരണ്ട് കാരണങ്ങള്‍ എന്റെ ഔദ്യോഗിക ജീവിതാനുഭവത്തില്‍നിന്ന് എനിക്ക് ഇപ്പോള്‍ ഓര്‍മ്മവരുന്നു.

ഞാന്‍ കൊങ്കണ്‍ റെയില്‍വേയുടെ ചുമതലയിലുള്ളപ്പോള്‍, കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ള ഷെയര്‍ ക്യാപ്പിറ്റല്‍ വൈകി. ഇത് പദ്ധതിയെ ഏറെ ബാധിച്ചു. 1994 ലെ കാര്യമാണ്. ഞാന്‍ അന്ന് കേന്ദ്ര ധനമന്ത്രിയായിരുന്ന ഡോ.മന്‍മോഹന്‍സിങ്ങിനെ ദല്‍ഹിയില്‍ പോയി കണ്ടു. കാര്യങ്ങള്‍ ധരിപ്പിച്ചു. പക്ഷേ, പണം അനുവദിച്ചുനല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചു. അതിന് കാരണമായി പറഞ്ഞത്, രാജ്യത്തെ ഒരു പദ്ധതിയും യഥാ സമയം പൂര്‍ത്തിയാകുന്നില്ല, പുരോഗമിക്കുന്നില്ല എന്നതായിരുന്നു. എന്നാല്‍ ഫണ്ട് വിനിയോഗത്തിന് കുറവില്ല. പൊതു ഖജനാവിലെ പണം ധൂര്‍ത്തടിക്കപ്പെടുന്നുവെന്നായിരുന്നു ചൂണ്ടിക്കാണിച്ചത്. ഓരോ പദ്ധതിയും പൂര്‍ത്തിയാകുന്ന കാലത്ത്, അതിന് കണക്കാക്കിയിരുന്ന ചെലവിന്റെ മൂന്നുനാലിരട്ടി ചെലവിടേണ്ടിവരുന്നു എന്നിങ്ങനെ അദ്ദേഹം വിവരിച്ചു. ഈ തരത്തില്‍ സര്‍ക്കാരിന്റെ പണം പാഴ്‌ച്ചെലവുചെയ്യാന്‍ സമ്മതിക്കുകയില്ല എന്നായിരുന്നു ഡോ.സിങ്ങിന്റെ വാദം.

ഞാന്‍ കൊങ്കണ്‍ റെയില്‍വെ യാഥാര്‍ത്ഥ്യമാകുന്നതിലൂടെ രാഷ്‌ട്രത്തിനുണ്ടാകാന്‍ പോകുന്ന നേട്ടങ്ങള്‍ വിവരിച്ചുകൊടുത്തു. ഒരു കാരണവശാലും എസ്റ്റിമേറ്റ് തുകയിലധികം ചെലവാക്കുകയോ, സര്‍ക്കാരിന് ഉറപ്പുനല്‍കിയിട്ടുള്ള, പദ്ധതി പൂര്‍ത്തിയാക്കാനുള്ള ഏഴു കൊല്ലമെന്ന പരിധിക്കപ്പുറം നീണ്ടുപോവുകയോ ചെയ്യില്ലെന്ന് അദ്ദേഹത്തെ ബോധിപ്പിച്ചു.
ഞാന്‍ പറഞ്ഞതെല്ലാം കേട്ടശേഷം അദ്ദേഹം ചോദിച്ചു: ‘താങ്കള്‍ എനിക്ക് വാക്കുനല്‍കുകയാണോ?’ ഞാന്‍ മറുപടി പറഞ്ഞു: ‘അതെ, വാക്കുനല്‍കുന്നു.’
‘താങ്കളെ ഞാന്‍ വിശ്വസിക്കുന്നു,’ എന്നു പറഞ്ഞ് അദ്ദേഹം ഉടനെ പണം അനുവദിച്ചു.

ഞാന്‍ അദ്ദേഹത്തിന് കൊടുത്ത വാഗ്ദാനം അക്ഷരംപ്രതി പാലിച്ചു. കൊങ്കണ്‍ പാത പദ്ധതി യഥാസമയം, എസ്റ്റിമേറ്റ് തുകയില്‍ കൂടുതല്‍ വിനിയോഗിക്കാതെ പൂര്‍ത്തിയാക്കിക്കൊടുത്തു. ഞാന്‍ പറഞ്ഞതനുസരിച്ചുള്ള നേട്ടങ്ങള്‍ രാജ്യത്തിന് ഉണ്ടാവുകയും ചെയ്തു, ചെയ്യുന്നു.

മറ്റൊരു സംഭവം ഇതാണ്. ഫൗണ്ടേഷന്‍ ഫോര്‍ റിസ്റ്റോറേഷന്‍ ഓഫ് നാഷണല്‍ വാല്യൂസ് (ദേശീയ മൂല്യങ്ങളുടെ പുനഃസ്ഥാപനത്തിനുള്ള ഫൗണ്ടേഷന്‍) എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപക അദ്ധ്യക്ഷന്‍ എന്നനിലയില്‍ ഞാന്‍ ഡോ.സിങ്ങിനെ കാണാന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ ചെന്നു. 2007 ലായിരുന്നു അത്. അന്ന് അദ്ദേഹം പ്രധാനമന്ത്രിയാണ്. ഫൗണ്ടേഷന്റെ ഉദ്ഘാടനത്തിന് അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ആ പരിപാടി നിശ്ചയിച്ച വേദിയില്‍ പങ്കെടുക്കാന്‍ സുരക്ഷാ സംവിധാനം അനുവദിക്കാത്തതിനാല്‍ പങ്കെടുക്കാനാവില്ലെന്ന ഖേദം പ്രകടിപ്പിക്കുകയുണ്ടായി. അന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്.

മറ്റൊരു സംഭവം, ഞാന്‍ ദല്‍ഹി മെട്രോ മാനേജിങ് ഡയറക്ടര്‍ ആയിരുന്ന കാലത്തേതാണ്. ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ ഉദ്ഘാടന ചടങ്ങുകള്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ ഡോ.സിങ്ങാണ് നിര്‍വഹിച്ചിരുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ ദല്‍ഹി മെട്രോയെക്കുറിച്ചും എന്നെക്കുറിച്ചും നല്ലവാക്കുകള്‍ പറയാന്‍ മടിച്ചിരുന്നില്ല. അത് ഏറെ ആവേശവും പ്രോത്സാഹനവും നല്‍കുന്ന അനുഭവങ്ങളായിരുന്നു.

നിര്‍വഹണ കാര്യത്തില്‍, ഉത്തരവാദിത്വം നിറവേറ്റുന്നതില്‍, രാജ്യ താല്‍പര്യം സംരക്ഷിക്കുന്നതില്‍, മികച്ചവരേയും സമര്‍ത്ഥരേയും പ്രോത്സാഹിപ്പിക്കുന്നതില്‍ എല്ലാം അദ്ദേഹത്തിനുണ്ടായിരുന്ന ശ്രദ്ധയും മനസ്സും ശുഷ്‌കാന്തിയും വ്യക്തമാക്കുന്ന എന്റെ ചില അനുഭവങ്ങള്‍ ഡോ.മന്‍മോഹന്‍ സിങ്ങിന്റെ വിയോഗ വേളയില്‍ ഞാന്‍ ഓര്‍മ്മിച്ചുവെന്നുമാത്രം.

Tags: Konkan Rail CorporationDr. Manmohan Singhe sreedharan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുനാവായ-തവനൂര്‍ പാലം: ഇ. ശ്രീധരന്റെ നിവേദനം രണ്ടാഴ്ചയ്‌ക്കുള്ളില്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

India

മുസ്ലീം വോട്ട് ബാങ്ക് കിട്ടാൻ കോൺഗ്രസ് എന്തും എഴുതികൊടുക്കും : മൻമോഹൻ സർക്കാർ ദൽഹി വഖഫ് ബോർഡിന് കൈമാറിയത് സർക്കാരിന്റെ 123 സ്വത്തുക്കൾ 

Kerala

അതിവേഗ റെയില്‍വേ വരും, കേരളം തീരുമാനിച്ചാല്‍

മന്നം ജയന്തി ആഘോഷത്തിന് തുടക്കം കുറിച്ച് സമുദായ ആചാര്യന്‍ മന്നത്ത് പദ്മനാഭന്റെ ചിത്രത്തിന് മുന്‍പില്‍ 
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ നിലവിളക്ക് കൊളുത്തുന്നു.
main

സാമ്പത്തിക സംവരണം മന്‍മോഹന്‍ സര്‍ക്കാര്‍ അവഗണിച്ചു; നടപ്പാക്കിയത് മോദി: എന്‍എസ്എസ്

Article

തിരിച്ചടികള്‍ ഏറ്റുവാങ്ങി വീണ്ടും കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

നിഷികാന്ത് ദുബെയും സുപ്രീം കോടതി വിവാദവും; ആനന്ദ് രംഗനാഥന്റെ സുപ്രീം കോടതിയോടുള്ള 9 ചോദ്യങ്ങൾ

മ്യാൻമർ തീരത്തിനടുത്ത് ബോട്ട് അപകടം : 427 റോഹിംഗ്യകൾ മരിച്ചതായി സൂചന

ലോകത്തിന് ഇന്ത്യയെ പരിചയപ്പെടുത്തുന്ന റാപ്പർ – The HanumanKind

മാവോവാദി വേട്ടയുടെ ഒടുക്കത്തിന്റെ തുടക്കം

ദേശീയപാത: കേന്ദ്ര നടപടി ചടുലം, സ്വാഗതാര്‍ഹം

ബാലസൗഹൃദ കേരളത്തിനായി…സൗരക്ഷിക സംസ്ഥാന സമ്മേളനം നാളെ

ഇന്ത്യയിൽ അതിക്രമിച്ചു കയറാനെത്തി ; പാകിസ്ഥാൻ പൗരനെ വെടിവച്ച് കൊന്ന് ബിഎസ് എഫ്

കണ്ണൂരിൽ എട്ടു വയസുകാരിക്ക് ക്രൂരമർദ്ദനം; പിതാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്, സംഭവത്തിൽ സിഡബ്ല്യുസി അന്വേഷണം തുടങ്ങി

അർബൻ നക്സലുകൾക്ക് കനത്ത പ്രഹരം; ജാർഖണ്ഡിൽ തലയ്‌ക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് പപ്പു ലോഹറയെ വധിച്ച് സുരക്ഷാസേന

കേരളത്തിൽ കാലവർഷമെത്തി; കാലവർഷം ഇത്ര നേരത്തേ എത്തുന്നത് 16 വർഷങ്ങൾക്ക് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies