വാഷിംഗ്ടണ്‍: ബാൾഡ് ഈഗിളിനെ അമേരിക്കയുടെ ദേശീയ പക്ഷിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്രിസ്‌മസ് രാവിൽ പ്രസിഡൻ്റ് ജോ ബൈഡൻ, വെളുത്ത തലയും മഞ്ഞക്കൊക്കുകളുമുള്ള ഇരപിടിയൻ കഴുകനെ യുഎസിന്റെ ദേശീയ പക്ഷിയായി പ്രഖ്യാപിക്കുന്ന നിയമത്തിൽ ഒപ്പുവെച്ചു.
ബാൾഡ് ഈഗിൾ തലമുറകളായി ശക്തിയുടെയും ധൈര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അമർത്യതയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. കൂടാതെ, മറ്റ് കഴുകന്മാരിൽ നിന്ന് വ്യത്യസ്തമായി, ബാൾഡ് ഈഗിൾ വടക്കേ അമേരിക്കയിൽ മാത്രമാണ് കാണപ്പെടുന്നത്. 1782 മുതൽ യുഎസിന്റെ സീലിലും രേഖകളിൽ ഉപയോഗിച്ചിരുന്ന ഈ പക്ഷി വർഷങ്ങളായി യുഎസിന്റെ ദേശീയ ചിഹ്നമാണ്. എന്നാൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഇപ്പോഴാണ്.
“ഏകദേശം 250 വർഷമായി, ഞങ്ങൾ കഴുകനെ ദേശീയ പക്ഷി എന്ന് വിളിച്ചിരുന്നു,എന്നാൽ ഇപ്പോൾ പദവി ഔദ്യോഗികമാണ്, മറ്റൊരു പക്ഷിയും ഈ കഴുകനെക്കാൾ ഈ പദവി അർഹിക്കുന്നില്ല.” ദേശീയ ഈഗിൾ സെൻ്ററിനായുള്ള നാഷണൽ ബേർഡ് ഇനിഷ്യേറ്റീവിന്റെ കോ-ചെയർ ജാക്ക് ഡേവിസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക