കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബര്‍മാല്‍ ജില്ലയില്‍ ഇന്നലെ രാത്രിയില്‍ ലാമന്‍ ഉള്‍പ്പെടെ ഏഴ് ഗ്രാമങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മരിച്ചവരില്‍ അഞ്ചുപേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. ബര്‍മാലിലെ മുര്‍ഗ് ബസാര്‍ ഗ്രാമം നശിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും ആക്രമണത്തിന്റെ ആഴം കൂടുതല്‍ വ്യക്തമാകുന്നതേയുള്ളൂവെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ബര്‍മാലില്‍ വ്യോമാക്രമണം നടത്തിയതിന് പാക്കിസ്ഥാന് തിരിച്ചടി നല്‍കുമെന്ന് താലിബാന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: