തിരുവനന്തപുരം: റോഡില്‍ പൈപ്പ് പണി നടത്തിയ ശേഷം വാട്ടര്‍ അതോറിറ്റി മൂടിയ സ്ഥലത്ത് വീണ്ടും കുഴി രൂപപ്പെട്ട് കെ എസ് ആര്‍ ടി സി ബസ് കുടുങ്ങി. എം സി റോഡില്‍ കാരേറ്റ് ജംഗ്ഷനിലാണ് സംഭവം.
കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസാണ് കുഴിയില്‍ അകപ്പെട്ടത്.വാട്ടര്‍ അതോറിറ്റി കുഴിയെടുത്ത് പൈപ്പ് ഇട്ട് മൂടിയ ഭാഗത്താണ് ടാര്‍ ഇടിഞ്ഞ് കുഴിയില്‍ ബസ് അകപ്പെട്ടത്. ഇന്നലെയാണ് കുഴി മൂടി ടാര്‍ ചെയ്തത്.
തിരുവനന്തപുരത്ത് നിന്ന് കോട്ടയം പൊന്‍കുന്നം ഭാഗത്തേക്ക് പോയ സൂപ്പര്‍ ഫാസ്റ്റ് ബസാണ് കുഴിയില്‍ വീണത്. ബസ് കുഴിയില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗത തടസം ഉണ്ടായി. അഗ്നിശമന സേന എത്തി ബസ് നീക്കി. ബസില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: