ക്വാലാലംപുര്‍: പ്രഥമ വനിതാ അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം ഭാരതത്തിന്. ഫൈനലില്‍ ബംഗ്ലാദേശിനെ 41 റണ്‍സിന് തോല്‍പ്പിച്ചാണ് ഭാരതത്തിന്റെ കന്നിനേട്ടം. ട്വന്റി20 ഫോര്‍മാറ്റിലുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 117 റണ്‍സുമായാണ് ഭാരതം പ്രതിരോധത്തിനിറങ്ങിയത്. ഒടുവില്‍ 18.3 ഓവറില്‍ 76 റണ്‍സില്‍ ബംഗ്ലാദേശിനെ ഓള്‍ ഔട്ടാക്കി.
കളിയുടെ ഒരു ഘട്ടത്തില്‍ ശക്തമായ നിലയിലായിരുന്നു ബംഗ്ലാദേശ്. 11.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെടുത്തു നില്‍ക്കേ ആണ് ടീം തകര്‍ച്ച നേരിടാന്‍ തുടങ്ങിയത്. അവസാന 40 പന്തുകളില്‍ 21 റണ്‍സെടുക്കുന്നതിനിടെ അവരുടെ ഏഴ് വിക്കറ്റുകളും വീണു. 3.3 ഓവറുകളില്‍ 17 റണ്‍സ് വഴങ്ങി ബംഗ്ലാദേശിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയ ആയുഷി ശുക്ല ആണ് ഭാരതത്തിനായി തിളങ്ങിയത്. സോനം, പരുണിക എന്നിവര്‍ യഥാക്രം 13, 12 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീതം നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഭാരതത്തിനായി ഓപ്പണര്‍ ജി. തൃഷ അര്‍ദ്ധസെഞ്ച്വറി തികച്ചു(52).
പ്രതികരിക്കാൻ ഇവിടെ എഴുതുക