Astrology

വാരഫലം: ഡിസംബര്‍ 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ക്ക്‌ കൃഷി അഭിവൃദ്ധിപ്പെടും, പരീക്ഷാ വിജയം കൈവരിക്കും.

Published by

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
മേലധികാരികളില്‍നിന്ന് സഹായമുണ്ടാകും. സ്വകാര്യ പണമിടപാടുകാര്‍ക്ക് സര്‍ക്കാരില്‍നിന്ന് പ്രയാസങ്ങള്‍ നേരിടും. ശത്രുക്കളെക്കൊണ്ട് ബുദ്ധിമുട്ടുകളനുഭവപ്പെടും. സ്വന്തം നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന വ്യവസായങ്ങളില്‍ നഷ്ടം സംഭവിക്കും. വിദ്യാ സംബന്ധമായ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. തൊഴില്‍പ്രശ്‌നങ്ങളുണ്ടാകും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
പിതാവിന്റെ സ്വത്ത് വീതം വയ്‌ക്കാന്‍ തീരുമാനിക്കും. ഗുരുജനങ്ങള്‍ക്ക് ദേഹാരിഷ്ടതയുണ്ടാകും. വീട്ടിലെ ധര്‍മ്മദേവതകള്‍ക്ക് ചെയ്യേണ്ട കര്‍മങ്ങള്‍ മുടങ്ങാതെ ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അപകടത്തെത്തുടര്‍ന്ന് ആശുപത്രി വാസത്തിന് യോഗമുണ്ട്. യുവാക്കളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
മനസ്സിന് ഉന്മേഷവും ഉണര്‍വും ലഭിക്കും. ഗുരുജനങ്ങളുടെ അനുഗ്രഹത്തിന് പാത്രീഭവിക്കും. എല്ലാ രംഗങ്ങളിലും നല്ല വിജയം നേടാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ച വിജയം കിട്ടിയെന്നു വരില്ല. മന്ദീഭവിച്ചു കിടന്ന വ്യാപാരങ്ങള്‍ നന്നായി നടത്തും. പ്രവേശന പരീക്ഷകളില്‍ വിജയം കൈവരിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
പ്രവേശന പരീക്ഷകളില്‍ വിജയം കൈവരിക്കും. മനസ്സിന് ഉന്മേഷവും ഉണര്‍വും ലഭിക്കും. ഗുരുജനങ്ങളുടെ അനുഗ്രഹത്തിന് പാത്രീഭവിക്കും. രാഷ്‌ട്രീയക്കാര്‍ക്ക് ഉന്നത സ്ഥാനമാനാദികള്‍ ലഭിക്കും. എല്ലാ രംഗങ്ങളിലും നല്ല വിജയം നേടാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ച വിജയം കിട്ടിയെന്നു വരില്ല.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
വ്യാപാര രംഗത്തുള്ളവര്‍ക്ക് ധനലാഭം ഉണ്ടാകും. ഓഹരികളില്‍ നഷ്ടം സംഭവിക്കും. സഹോദരന്മാര്‍ക്കുവേണ്ടി പണം ചെലവഴിക്കും. ഓഫീസില്‍ ചില പ്രയാസങ്ങള്‍ ഉണ്ടാകും. ഗൃഹനിര്‍മാണത്തിന് ഒരുങ്ങുന്നവര്‍ക്ക് അത് സാധ്യമാകും. മാതൃ തുല്യരായവര്‍ക്ക് ദേഹവിയോഗം സംഭവിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
വിദ്യാര്‍ത്ഥികള്‍ മെച്ചപ്പെട്ട പരീക്ഷാ വിജയം കൈവരിക്കും. കലാകാരന്മാര്‍ക്ക് അനുകൂല സമയമാണ്. കടബാധ്യത വര്‍ധിക്കും. ആരോഗ്യം മെച്ചപ്പെടും. തൊഴില്‍ മേഖലകളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകും. കിട്ടാക്കടം തിരിച്ചുകിട്ടും. വീട് പുതുക്കിപ്പണിയുകയോ പുതിയ സ്ഥലത്തേക്ക് താമസം മാറാനോ ചിന്തിക്കും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
പൂര്‍വ സുഹൃത്തുക്കളുടെ സമാഗമം സന്തോഷം പകരും. വീട്ടില്‍ മുതിര്‍ന്നവരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാനിടയുണ്ട്. നിയമജ്ഞര്‍ക്ക് പണവും പ്രശസ്തിയും വര്‍ധിക്കും. സദുദ്ദേശത്തോടുകൂടി ചെയ്യുന്ന പ്രവൃത്തികളില്‍ ആരോപണമുണ്ടായേക്കും. സ്ത്രീജനങ്ങളില്‍നിന്ന് അപമാനിതനാകാനിടയുണ്ട്.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ഗൃഹാന്തരീക്ഷം പൊതുവെ തൃപ്തികരമായിരിക്കും. മാനസികസ്വസ്ഥത കുറയും. മേലധികാരികളില്‍ നിന്ന് കടുത്ത എതിര്‍പ്പിനെ നേരിടേണ്ടിവരും. തലവേദന, രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നീ രോഗങ്ങള്‍ ഉള്ളവര്‍ക്ക് അസുഖം വര്‍ധിക്കും. സ്വത്ത്, കര്‍മമേഖല എന്നിവ വികസിപ്പിക്കാനുള്ള അവസരമുണ്ടാകും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
കുടുംബകാര്യങ്ങളില്‍ കര്‍ശന നിലപാട് സ്വീകരിക്കേണ്ടിവരും. ഇപ്പോള്‍ തുടര്‍ന്നുവരുന്ന പല പരിപാടികളും വേണ്ടെന്നു വയ്‌ക്കേണ്ട പ്രവണതയുണ്ടാകും. കൃഷി അഭിവൃദ്ധിപ്പെടും. വ്യാപാരത്തില്‍ ചില പ്രതികൂല പരിതസ്ഥിതികളുണ്ടാകും. പ്രേമകാര്യങ്ങള്‍ വിവാഹത്തില്‍ കലാശിക്കും. സര്‍വീസില്‍ സ്ഥിരതയോ പ്രമോഷനോ കിട്ടിയേക്കും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
വീട് പണി നടത്തും. പിതാവിന്റെയും മാതാവിന്റെയും വിരോധത്തിന് കാരണമാകാനിടയുണ്ട്. കടക്കാരുടെ ശല്യം കാരണം മനസ്സ് വ്യാകുലപ്പെടും. ചെയ്യുന്ന ജോലിയില്‍ അലസത കൈവരും. അനാവശ്യകാര്യങ്ങളില്‍ ഇടപെട്ട് അവനവന്റെ മാന്യത നഷ്ടപ്പെടുത്താന്‍ സാധ്യതയുണ്ട്. സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
വൈദ്യന്മാര്‍ക്ക് ഇതൊരു അനുകൂല കാലമാണ്. പരസ്യം മുഖേന ലാഭമുണ്ടാകും. ശിരോരോഗമുള്ളവര്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്. സന്താനങ്ങളുടെ ആരോഗ്യനില തൃപ്തികരമായിരിക്കില്ല. പകര്‍ച്ചവ്യാധികളില്‍നിന്ന് രോഗം ബാധിച്ച് ആശുപത്രിവാസത്തിന് യോഗമുണ്ട്. ജോലിയില്‍നിന്ന് സസ്‌പെന്‍ഷന്‍ വരാനിടയുണ്ട്.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
ഉത്സാഹത്തോടെ എല്ലാ കാര്യങ്ങളിലും പ്രവര്‍ത്തിക്കുന്നത് കാണാം. വരുംവരായ്കകള്‍ നോക്കാതെ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കും. പ്രതീക്ഷിക്കാതെ പുതിയ ധനാഗമമുണ്ടാകും. കോടതിവിധികള്‍ അനുകൂലമായി വരും. സ്‌നേഹിതരില്‍നിന്ന് അനുകൂല സഹായങ്ങള്‍ പ്രതീക്ഷിക്കാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by