വര്‍ക്കല: ശ്രീനാരായണ സമൂഹം കാലഘട്ടത്തിന്റെ ശബ്ദം മനസിലാക്കി സംഘടിത ശക്തിയാകണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ശ്രീനാരായണ പ്രസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്എന്‍ഡിപി യോഗം അടക്കമുള്ള ഗുരുദേവ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഗുരുദേവന്‍ ഏറ്റവും അവസാനം എസ്എന്‍ഡിപിയോഗത്തിനു നല്കിയ സന്ദേശത്തില്‍ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സനാതന ധര്‍മ്മം ഒരു മതമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീനാരായണീയ സമൂഹം ഈ സന്ദേശത്തെ ഉള്‍ക്കൊണ്ടാണ് ജീവിക്കേണ്ടതെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ധര്‍മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അധ്യക്ഷനായിരുന്നു. ഗുരുധര്‍മ്മ പ്രചരണ സഭാ സെക്രട്ടറി അസംഗാനന്ദ ഗിരി സ്വാമി, എസ്എന്‍ ട്രസ്റ്റ് ട്രഷര്‍ ഡോ.ജി. ജയദേവന്‍, ശ്രീനാരായണ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ്് കെ.കെ. ശരിധരന്‍, ടി.എസ്. ഹരീഷ്‌കുമാര്‍, കെ.ടി. സുകുമാരന്‍, എസ്. സുവര്‍ണകുമാര്‍, അഡ്വ. സഞ്ജയ് കൃഷ്ണ, കുറിച്ചി സദന്‍, ശശിധരന്‍, പാറയ്‌ക്കല്‍, കെ.എന്‍. ഭദ്രന്‍, അഡ്വ. പത്മാദിവാകരന്‍, പ്രതിഭ ശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക