Kerala

കട്ടപ്പനയിലെ വ്യാപാരിയുടെ ആത്മഹത്യ: ‘പണം അവിടെ നിക്ഷേപിക്കണോ എന്ന് സാബു പലപ്പോഴും ചോദിച്ചിരുന്നു’

Published by

കട്ടപ്പന: പണം അവിടെ നിക്ഷേപിക്കണോ എന്ന് സാബു പലപ്പോഴും ചോദിച്ചിരുന്നതായി നിക്ഷേപത്തുക തിരികെ കിട്ടാത്തതുമൂലം ആത്മഹത്യ ചെയ്ത വ്യാപാരി മുളങ്ങാശേരില്‍ സാബുവിന്റെ ഭാര്യ മേരിക്കുട്ടി.

2007 മുതലാണ് ബാങ്കില്‍ പണം നിക്ഷേപിച്ചു തുടങ്ങിയത്. പല പ്രാവശ്യം ബാങ്കില്‍ കയറിയിറങ്ങി നിക്ഷേപ തുക ഒരു വര്‍ഷത്തിനുള്ളില്‍ തിരികെ നല്കണമെന്നാവശ്യപ്പെട്ടിരുന്നു. ബോര്‍ഡ് മീറ്റിങ് കൂടി അഞ്ച് ലക്ഷം രൂപ ഓരോ മാസം നല്കാമെന്ന് പറഞ്ഞു. പിന്നീട് വാക്ക് മാറി 3 ലക്ഷം എന്നാക്കി. ഈ തുകയും ലഭിക്കാതായി. പിന്നീട് ഒരു ലക്ഷം രൂപ വെച്ച് നല്കാമെന്നായി ബാങ്ക്. സെക്രട്ടറിയും ജീവനക്കാരും പലപ്പോഴും സാബുവിനെ അപമാനിച്ച് ഇറക്കിവിടും. പലപ്പോഴും കരഞ്ഞ് കൊണ്ട് ബാങ്കില്‍ നിന്ന് ഇറങ്ങിപ്പോരേണ്ടിവന്നു. ബാങ്ക് പല രീതിയില്‍ ദ്രോഹിച്ചു.

ശസ്ത്രക്രിയ ആവശ്യത്തിനായി പണം ചോദിച്ചപ്പോഴും അപമാനിച്ചു. 2 ലക്ഷം രൂപയാണ് ചോദിച്ചത്. മകന്‍ റിക്വസ്റ്റ് ചെയ്തതിന് പിന്നാലെ 80,000 രൂപ നല്കി. ബാക്കി തുകക്കായി ചെന്നപ്പോള്‍ സാബുവിനെ ബാങ്ക് ജീവനക്കാര്‍ മര്‍ദ്ദിച്ചു. പിന്നാലെ വി.ആര്‍. സജി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. പണി നല്കുമെന്ന് സജി ഭീഷണിപ്പെടുത്തി.

ഇനി ലഭിക്കാനുള്ളത് 15 ലക്ഷം രൂപയാണ്. അവസാന ദിവസം വലിയ രീതിയില്‍ സാബുവിനെ ബാങ്ക് ജീവനക്കാര്‍ അപമാനിച്ചെന്നും ഭീഷണി ഉണ്ടായതുകൊണ്ടാണ് സാബു ആത്മഹത്യ ചെയ്തതെന്നും മേരിക്കുട്ടി പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക