World

ന്യൂയോര്‍ക്കില്‍ ജൂതന്മാരെ കൊല്ലാന്‍ ഗൂഢാലോചന: പാക് സ്വദേശിയെ ജയില്‍ മാറ്റി

Published by

ന്യൂയോർക്ക്  ന്യൂയോർക്ക് സിറ്റിയിൽ ജൂതന്മാരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കെബെക്കിൽ അറസ്റ്റിലായ പാക്കിസ്ഥാൻ സ്വദേശിയെ മൺട്രിയോളിലെ ജയിലിലേക്ക് മാറ്റി. മുഹമ്മദ് ഷാസെബ് ഖാനെയാണ് kbekകെബെക്കിലെ റിമോസ്കിയിൽ നിന്ന് ജയിൽ മാറ്റിയത്.

ഒൻ്റാരിയോയിൽ താമസിക്കുന്ന ഷാസെബ് ഖാൻ ഒക്‌ടോബർ 7-ന് ബ്രൂക്ലിനിലെ ഒരു ജൂത കേന്ദ്രത്തിൽ ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണച്ച് കൂട്ട വെടിവയ്‌പ്പ് നടത്താനുള്ള പദ്ധതിയിടുകയും സെപ്റ്റംബർ 4-ന് കെബക്കിലെ ഓർംസ്ടൗണിൽ നിന്നും അറസ്റ്റിലാവുകയും ചെയ്തിരുന്നു. തീവ്രവാദ സംഘടനയെ സഹായിക്കാൻ ശ്രമിച്ചുവെന്ന കുറ്റമാണ് ഷഹസേബ് ഖാനെതിരെ യുഎസ് ഉദ്യോഗസ്ഥർ ചുമത്തിയിരിക്കുന്നത്. അതേസമയം വിചാരണയ്‌ക്കായി യു എസിലേക്ക് അദ്ദേഹത്തെ കൈമാറാനുള്ള അഭ്യർത്ഥന കാനഡ അംഗീകരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by