Kerala

കുന്നംകുളം കീഴൂര്‍ വിവേകാനന്ദ കോളേജില്‍ എസ് എഫ് ഐക്കാര്‍ എ ബി വി പി പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു

എസ്എഫ്‌ഐ പ്രവര്‍ത്തകരായ അഫ്‌സലിനും ശ്രീലക്ഷ്മി ഉണ്ണിക്കുമാണ് പരിക്കേറ്റത്

Published by

തൃശൂര്‍: കുന്നംകുളം കീഴൂര്‍ വിവേകാനന്ദ കോളേജില്‍ എസ് എഫ് ഐ- എ ബി വി പി സംഘര്‍ഷം. എസ് എഫ് ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്ന് രണ്ട് എ ബി വി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ദേവജിത്ത്, സനല്‍കുമാര്‍ എന്നീ എ ബി വി പി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. സംഘര്‍ഷത്തില്‍ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

എസ്എഫ്‌ഐ പ്രവര്‍ത്തകരായ അഫ്‌സലിനും ശ്രീലക്ഷ്മി ഉണ്ണിക്കുമാണ് പരിക്കേറ്റത്.വെളളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഘര്‍ഷം നടന്നത്.

കോളേജിലെ ക്രിസ്മസ് ആഘോഷത്തിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍, എബിവിപി പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം പൊലീസ് അന്വേഷണം തുടങ്ങി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by