Kerala

മുംബൈ ബോട്ടപകടം; മലയാളി കുടുംബം സുരക്ഷിതർ, ആറ് വയസുകാരനെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു

Published by

മുംബൈ: ബോട്ടപകടത്തിൽപെട്ട മലയാളി കുടുംബം സുരക്ഷിതർ. പത്തനംതിട്ട സ്വദേശികളായ മാത്യു ജോർജ്, നിഷ മാത്യു ജോർജ് എന്നിവരാണ് സുരക്ഷിതരാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. 6 വയസുകാരനായ ഏബിൾ തന്റെ മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കളെ കണ്ടെത്തിയത്.

കുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് മാത്യു ജോർജ്, നിഷ മാത്യു എന്നിവരെ കണ്ടെത്തിയത്. ഇവർ മുംബൈയിലെ സെൻ്റ് ജോൺസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മാതാപിതാക്കളുമായി വീഡിയോയിൽ സംസാരിച്ച ശേഷം ഏബിളിനെ കുടുംബത്തിനൊപ്പം വിട്ടു.

ഏബിളിന്റെ കുടുംബം മുംബൈ കാന്തിവലിയിലാണ് സ്ഥിരതാമസമാക്കിയിട്ടുള്ളത്. മുംബൈ ബോട്ട് അപകടത്തിൽ ഇതുവരെ 13 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. ചികിൽസയിലുള്ള നാല് പേരുടെ നില ഗുരുതരമാണ്. നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ചാണ് ദാരുണമായ അപകടം ഉണ്ടായത്. മരിച്ചവരില്‍ 3 നാവിക സേന ഉദ്യോഗസ്ഥരും ഉള്‍പ്പെടും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by