ലോക ക്രിക്കറ്റ് പ്രേമികളെ ഒരു നിമിഷത്തേക്കെങ്കിലും ഞെട്ടിച്ച വാര്‍ത്താ സമ്മേളനത്തിന് ശേഷം ആര്. അശ്വിന് എത്തിയത് തന്റെ സഹകളിക്കാരുള്ള ഡ്രസിങ് റൂമിലേക്ക്. പ്രധാന കോച്ച് ഗൗതം ഗംഭീറിനും ടീമിലെ സീനിയര്‍ താരങ്ങളായ വിരാട് കോഹ്ലിക്കും നായകന് രോഹിത് ശര്‍മയ്ക്കും പ്രത്യേകം അഭിവാദനം അര്‍പ്പിച്ചു. ഭാരത ക്രിക്കറ്റ് ഒരു പരിവര്‍ത്തന ഘട്ടത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. 2011ല്‍ താന്‍ ടീമിലേക്ക് വരുമ്പോള്‍ രാഹുല്‍ പാജീ, സച്ചിന് പാ ജീ ഇവരെല്ലാം ഈ ഘട്ടത്തിലായിരുന്നു. ഇപ്പോള്‍ ടീം ഇതേ അവസ്ഥയലാണുള്ളത്. തനിക്ക് ഒഴിയാന്‍ സമയമായിരിക്കുന്നു. രോഹിത്, കോഹ്ലി, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നീ താരങ്ങള്‍ക്ക് അശ്വിന് പ്രത്യേകം നന്ദി പറഞ്ഞു. ക്രീസിനോട് ചേര്‍ന്ന് ഫീല്‍ഡ് ചെയ്യുന്ന ഇവരുടെ ക്യാച്ചുകളാണ് തനിക്ക് കൂടുതല്‍ വിക്കറ്റുകള്‍ സമ്മാനിച്ചതെന്ന് അദ്ദേഹം ഓര്‍ത്തു.
വിടവാങ്ങല്‍ പ്രസംഗം അവസാനിപ്പിച്ചത് വലിയൊരു വാഗ്ദാനത്തിലൂടെയാണ്. ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്നേ വിരമിക്കുന്നുള്ളൂ. ആര്‍ക്ക് എന്ത് പിന്തുണ ആവശ്യമായി വന്നാലും ഞാനുണ്ടാകും. വ്യാഴാഴ്ച്ച തന്നെ നാട്ടിലേക്ക് വണ്ടികയറും. മെല്‍ബണ്‍ ടെസ്റ്റിനൊരുങ്ങുന്ന ടീമിന്റെ എല്ലാ വിശേഷങ്ങളും അറിഞ്ഞുകൊണ്ടിരിക്കും. ഏത് കളിക്കാര്‍ക്കും കളി സംബന്ധിച്ച എന്ത് സഹായം വേണമെങ്കിലും ഒരു ഫോണ്‍ കോള്‍ മതി. എവിടെയാണേലും എത്തിയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: