Idukki

തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി ഇ.പി.എഫ് – ഇ.എസ്.ഐ. സംയുക്ത അദാലത്ത്

Published by

തൊടുപുഴ: തൊഴിലാളികള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും ചേര്‍ന്ന് നടത്തുന്ന പരാതി പരിഹാര ബോധവല്‍ക്കരണ അദാലത്ത് 27 ന് നടക്കും. അഴുത ബ്‌ളോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ രാവിലെ ഒന്‍പതിന് രജിസ്‌ട്രേഷന്‍ തുടങ്ങും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പി. എഫ്. സംബന്ധിച്ച പരാതികള്‍ മൂന്നാര്‍ പി. എഫ്. ഓഫീസില്‍ നേരിട്ടോ, പി. എഫ്. കമ്മീഷണര്‍, പി.എഫ്. ജില്ലാ ഓഫീസ്, മൂന്നാര്‍ എന്ന വിലാസത്തിലോ അയക്കുക. ഇ.എസ്.ഐ സംബന്ധമായ പരാതികള്‍ ബ്രാഞ്ച് മാനേജര്‍, ഇ.എസ്.ഐ കോര്‍പ്പറേഷന്‍, തൊടുപുഴ അല്ലെങ്കില്‍ ബ്രാഞ്ച് മാനേജര്‍, ഇ.എസ്.ഐ കോര്‍പ്പറേഷന്‍, ഫാത്തിമ മാതാ നഗര്‍, അടിമാലി എന്ന വിലാസങ്ങളില്‍ നേരിട്ടോ, തപാലിലോ, 21 നകം ലഭ്യമാക്കണം.
പി.എഫ്. സംബന്ധമായ പരാതികള്‍ do.munnar@epfindia.gov.in എന്ന ഇമെയിലിലും, ഇ.എസ്.ഐ സംബന്ധമായ പരാതികള്‍ bo-thodupuzha.kerala@esic.nic.in, dcbo-munnar.ke@esic.nic.in എന്നീ ഇമെയിലുകളിലും അയ്‌ക്കാം. പി. എഫ്. നമ്പര്‍, യു.എ.എന്‍, പി.പി.ഓ.നമ്പര്‍, എസ്റ്റാബ്ലിഷ്‌മെന്റ് നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ.എസ്.ഐ ഇന്‍ഷുറന്‍സ് നമ്പര്‍, എന്നിവ ബാധകമായത് ചേര്‍ത്തിരിക്കണം. പരിപാടി നടക്കുന്ന ദിവസം നേരിട്ടും പരാതി സമര്‍പ്പിക്കാം. ഫോണ്‍ : 9847731711 ( പി എഫ്), 9497401056 / 8921247470 ( ഇ എസ് ഐ)

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by