World

ഇറാന്‍ തീവ്രവാദത്തിന്റെ ശൃംഖല മധ്യേഷ്യയില്‍ രൂപീകരിച്ചതെങ്ങിനെ?

ണവായുധം നിര്‍മ്മിക്കാനുള്ള യുറേനിയം 90 ശതമാനം സമ്പുഷ്ടമായിരിക്കണം. അതിലേക്ക് ഇനി വൈകാതെ ഇറാന്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ 90 ശതമാനം സമ്പുഷ്ട യുറേനിയം ഉണ്ടാക്കാന്‍ കഴിഞ്ഞാലും ആണവായുധം ദൂരേയ്ക്ക് വിന്യസിപ്പിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെങ്കില്‍ ഇറാന് ഇനിയും ഏതാനും മാസങ്ങള്‍ വേണ്ടിവരും. അതിന് മുന്‍പേ ആയത്തൊള്ള ഖമനേയ് ഭരണം അവസാനിപ്പിക്കാനാണ് യുഎസ്, ഇസ്രയേല്‍ സഖ്യം ശ്രമിക്കുക.

Published by

ടെഹ്റാന്‍: മധ്യേഷയിലാകെ പരന്നു കിടക്കുന്ന തീവ്രവാദത്തിന്റെ വലിയൊരു ശൃംഖല ഷിയ ശക്തിയായ ഇറാന്‍ രൂപീകരിക്കാന്‍ തുടങ്ങിയത് 1979ല്‍ ആണ്. അന്നാണ് ഇസ്ലാമിക വിപ്ലവത്തിലൂടെ യാഥാസ്ഥിതിക വാദികളായ ഷിയാകള്‍ ഇറാനില്‍ അധികാരം പിടിച്ചെടുത്തത്. പാശ്ചാത്യസംസ്കാരം കൊണ്ടുവരാന്‍ ശ്രമിച്ച ഇറാനിലെ അവസാന ഷാ ആയ മൊഹമ്മദ് റെസ പഹ് ലവിയെ കടുത്ത യാഥാസ്ഥിതികവാദിയും ഇസ്ലാമിക മതപണ്ഡിതനായ ഷിയാ നേതാവ് ആയത്തൊള്ള ഖമനേയിയുടെ നേതൃത്വത്തിലുള്ള ഷിയാ മുസ്ലിംവിഭാഗം അട്ടിമറിയിലൂടെ അധികാരത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു. അന്ന് സിറിയയിലെ ഭരണാധികാരിയായ ഹഫെസ് അല്‍ അസ്സാദ് (ഇദ്ദേഹം ഇപ്പോള്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ബാഷര്‍ അല്‍ അസ്സാദിന്റെ പിതാവാണ്) അന്ന് ആയത്തൊള്ള ഖമനേയിലെ ആയുധവും പട്ടാളക്കാരെയും നല്‍കി സഹായിച്ചു. ഷിയ മുസ്ലിങ്ങളുടെ ഉപവിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ് ഹഫെസ് അല്‍ അസ്സാദ്.

ഷാ ഭരണാധികാരിയായ മൊഹമ്മദ് റെസ പഹ് ലവി കടുത്ത ഏകാധിപതിയായതിനാല്‍ ജനം അന്ന് ആയത്തൊള്ള റുഹൊള്ള ഖമനേയിയെ പിന്തുണച്ചു. മാത്രമല്ല, പാശ്ചാത്യ സംസ്കാരം ഇറാനിലേക്ക് പറിച്ചു നടാന്‍ ശ്രമിക്കുന്ന എന്ന ഭീതി മുസ്ലിം പണ്ഡിതര്‍ക്കിടയില്‍ പരക്കാനും തുടങ്ങി. ഏക്കര്‍കണക്കിന് ഭൂമി സ്വന്തമാക്കി വെച്ചിരുന്ന മതപണ്ഡിതരായ ഭൂവുടമകളുടെ കയ്യില്‍ നിന്നും അത് പിടിച്ചെടുക്കാന്‍ ഷാ തീരുമാനിച്ചതും അദ്ദേഹത്തിനെതിരായ വികാരം ആളിക്കത്താന്‍ ഇടയാക്കി. ജനങ്ങള്‍ ഭൂവുടമകള്‍ സ്വാധീനിച്ചു.

ഷായെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത സുന്നി നേതാവായ ആയത്തൊള്ള ഖമനേയ് പിന്നീട് ഇസ്ലാമിലെ യാഥാസ്ഥികമായ നിയമങ്ങള്‍ ഇറാനില്‍ അടിച്ചേല്‍പിക്കാന്‍ തുടങ്ങി. പര്‍ദ്ദ ധരിക്കാത്ത സ്ത്രീകളെ ശിക്ഷിക്കുക, കലാകാരന്മാരെ ക്രൂരമായി നിരോധിക്കുക, ആയത്തൊള്ള റുഹൊള്ള ഖമനേയുടെ ഭരണത്തെ ചോദ്യം ചെയ്യുന്നവരെ കൊന്ന് തള്ളുക തുടങ്ങിയ ഏകാധിപത്യപ്രവണതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. ക്രമേണ ആയത്തൊള്ള ഖമനേയ് തന്റെ സുന്നി ഭരണം നിലനിര്‍ത്താന്‍ ഭീകരസംഘനടകളുടെ ഒരു ശൃംഖല മധ്യേഷ്യ മുഴുവന്‍ വ്യാപിപ്പിക്കാന്‍ തുടങ്ങി. മധ്യേഷ്യയിലെ വിവിധ ഭാഗങ്ങളില്‍ ഭീകരസംഘടനകളെ രൂപീകരിക്കുകയായിരുന്നു ആയത്തൊള്ള ഖമനേയി. പലസ്തീനിലെ ഹമാസ്, ലെബനനിലെ ഹെസ്ബൊള്ള, യെമനിലെ ഹൂതി റെബലുകള്‍, ഇറാഖിലെ ഷിയാകള്‍ എന്നിവര്‍ക്ക് ഇറാനാണ് ആയുധം നല്‍കി സഹായിക്കുന്നത്. ആയുധങ്ങള്‍ കടത്തുന്നത് സിറിയ വഴിയും.

പക്ഷെ 2021ല്‍ സിറിയയിലെ ബാഷര്‍ അല്‍ അസ്സാദിനെതിരെ മുല്ലപ്പൂവിപ്ലവത്തിന്റെ ഭാഗമായി ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഇറാന്‍ തിരിച്ച് സഹായിച്ചു. പണവും ആയുധവും പോരാടാന്‍ പട്ടാളക്കാരെയും സിറിയയ്‌ക്ക് നല്‍കി. അന്ന് സിറിയയില്‍ സൈനിക ഉപദേഷ്ടാക്കളായി പ്രവര്‍ത്തിച്ച 2000 ഇറാന്‍ സൈനികര്‍ ആഭ്യന്തരകലാപത്തില്‍ കൊല്ലപ്പെട്ടതായി പറയുന്നു. ഇറാന്‍ അന്ന് 5000 കോടി ഡോളറോളം സിറിയയുടെ ബാഷര്‍ അല്‍ അസ്സാദിന് നല്‍കിയെന്ന് മധ്യേഷ്യയിലെ രാഷ്‌ട്രീം പഠിക്കുന്ന ഡോ. സനം വകില്‍ പറയുന്നു. ഇപ്പോഴിതാ ഇസ്രയേല്‍ പിന്തുണയോടെ ചില ഭീകരവാദ ഗ്രൂപ്പുകളെ കൂട്ടുപിടിച്ച് ബാഷര്‍ അല്‍ അസ്സാദിനെ വീഴ്‌ത്തിയ വിപ്ലവത്തോടെ ഹെസ്ബൊള്ളയ്‌ക്ക് ആയുധങ്ങള്‍ നല്കിവന്നിരുന്ന വഴി തകര്‍ന്നിരിക്കുന്നു. മധ്യേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ തീവ്രവാദഗ്രൂപ്പുകളെ വെച്ച് പാശ്ചാത്യ ലോകത്തെ വിറപ്പിച്ചിരുന്ന ആയത്തൊള്ള ഖമനേയുടെ ഭീകരശൃംഖല ചിതറിത്തെറിച്ചിരിക്കുന്നു. ലെബനനിലെ ഹെസ്ബൊള്ളയ്‌ക്ക് ഇനി ഇസ്രയേലിനോട് പോരാടിക്കാന്‍ കരുത്തുണ്ടാകില്ല. കാരണം അവരുടെ ആയുധഒഴുക്ക് നിലച്ചിരിക്കുന്നു. സിറിയയിലെ എല്ലാ ആയുധപ്പുരകളും ഇസ്രയേല്‍ ബോംബിട്ട് നശിപ്പിച്ചുകഴിഞ്ഞു. ഇപ്പോള്‍ സിറിയയില്‍ അധികാരം ഏല്‍പിച്ച എച്ച് ടിഎസ് എന്ന ഭീകരസംഘടനയുടെ നേതാവായ അഹമ്മദ് അല്‍ ഷറാ ഹെസ്ബുള്ളയ്‌ക്കും ഇറാനും എതിരെ പോരാടാന്‍ ഒരുക്കമുള്ള നേതാവാണ്.

ഇറാന്റെ മിസൈല്‍ ശക്തി ദുര്‍ബലമായിരിക്കുന്നു. ഇസ്രയേലിനെതിരെ ഇറാന്‍ അയച്ച ബാലിസ്റ്റിക് മിസൈലുകളില്‍ ഭൂരിഭാഗവും ഇസ്രയേല്‍ നശിപ്പിച്ചിരുന്നു. ചില മിസൈലുകള്‍ ഇസ്രയേലിന് കോട്ടമുണ്ടാക്കിയെങ്കിലും. പിന്നീട് ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇറാന്റെ വ്യോമപ്രതിരോധവും മിസൈല്‍ നിര്‍മ്മാണ ശേഷിയും പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. “ഇറാന്റെ മിസൈല്‍ ഭീഷണി വെറും കടലാസ് പുലിയാണെന്ന് തെളിഞ്ഞിരിക്കുന്നു.”- ഇറാന്‍ വിഷയത്തില്‍ വിദഗ്ധനായ ജെഫ്രി പറയുന്നു. ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയെയെ ഇറാനിലെ ടെഹ്റാനില്‍ വെച്ച് ഇസ്രയേല്‍ കൊലപ്പെടുത്തിയത് ഇറാനെ ഞെട്ടിച്ചുകളഞ്ഞിരുന്നു. ഇത്രയും കാലം പ്രത്യക്ഷത്തില്‍ ആത്മീയ വാദിയായി ചമയുകയും രഹസ്യമായി തീവ്രവാദികളെ ഊട്ടിവളര്‍ത്തുകയും ചെയ്തിരുന്ന നേതാവായിരുന്നു ആയത്തൊളള ഖമനേയ് എന്ന് ഇസ്രയേല്‍-ഇറാന്‍ യുദ്ധത്തിലൂടെ ലോകസമക്ഷം വെളിവായിരിക്കുന്നു. ഇറാനിലെ ആത്മീയനേതാവിന്റെ പുറംപൂച്ചാണ് പൊളിഞ്ഞുവീണത്.

അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ഇറാന്റെ മുന്നില്‍ മൂന്ന് വഴികള്‍

ഇനി എങ്ങിനെയെങ്കിലും അട്ടിമറികളില്ലാതെ അധികാരത്തില്‍ കടിച്ചുതൂങ്ങാനാണ് ആയത്തൊള്ള ഖമനേയ് ശ്രമിക്കുക. പുതിയ യുഎസ് പ്രസിഡന്‍റ് ട്രംപിനെ പിടിച്ചും എങ്ങിനെയെങ്കിലും ഐക്യരാഷ്‌ട്രസഭയെ പിടിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇസ്രയേലില്‍ നിന്നും ഉണ്ടാക്കാനുമാണ് ആയത്തൊള്ള ഖമനേയ് ശ്രമിക്കുക. പക്ഷെ ട്രംപ് എന്നത് അസ്ഥിരതയുള്ള നേതാവാണ്. അദ്ദേഹത്തിന്റെ നയം എന്തായിരിക്കുമെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. അതിനാല്‍ എങ്ങിനെയാണ് ഇറാനെതിരെ അദ്ദേഹം പ്രതികരിക്കുക എന്ന് അറിയില്ല.

രണ്ടാമത്തെ വഴി ഗള്‍ഫിലെ സുന്നി ഭരണം നിലനില്‍ക്കുന്ന യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ (ഗള്‍ഫ് രാഷ്‌ട്രങ്ങള്‍) ആക്രമിക്കുക എന്നതാണ്. നേരത്തെ യെമനിലെ ഹൂതികള്‍ പല കുറി സൗദിയിലേക്ക് ഡ്രോണ്‍ ആക്രമണം നടത്തിയിട്ടുള്ളതാണ്. ഇതുപോലെ മിസൈല്‍ ആക്രമണമോ ഡ്രോണ്‍ ആക്രമണമോ നടത്തിയാല്‍ അത് ഇസ്രയേലിനും യുഎസിനും തിരിച്ചടിയാകും. കാരണം സുന്നി ഭരണം നടക്കുന്ന ഗള്‍ഫ് രാഷ്‌ട്രങ്ങളില്‍ ഇസ്രയേല്‍, യുഎസ് സൈനികത്താവളങ്ങള്‍ ഉണ്ട്.

മൂന്നാമത്തെ മാര്‍ഗ്ഗം ആണവായുധം ഉണ്ടാക്കുക എന്നതാണ്. കഴിഞ്ഞ തവണ യുഎസ് പ്രസിഡന്‍റായിരിക്കുമ്പോള്‍ ട്രംപ് ഇറാന്റെ ആണവശക്തി നിയന്ത്രിക്കാനുള്ള കരാറില്‍ ആയത്തൊള്ള ഖമനേയിയെക്കൊണ്ട് ഒപ്പുവെപ്പിച്ചിരുന്നു. അതിനാല്‍ ന്യൂക്ലിയര്‍ ശക്തി ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാനേ ഇറാന് കഴിയുമായിരുന്നുള്ളൂ. അതായത് 3.67 ശതമാനം മാത്രം ശുദ്ധമായ യുറേനിയമേ ഉപയോഗിക്കാന്‍ ഇറാന് കഴിയുമായിരുന്നുള്ളൂ. പക്ഷെ രഹസ്യമായി ഇറാന്‍ യുറേനിയം 60 ശതമാനം വരെ ശുദ്ധീകരിച്ചെടുക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചതായി ഐക്യരാഷ്‌ട്രസഭയുടെ നിരീക്ഷണസമിതിയായ ഇന്‍റര്‍നാഷണല്‍ ആറ്റമിക് എനര്‍ജി ഏജന്‍സി(ഐഎഇഎ) പറയുന്നു.

പക്ഷെ ആണവായുധം നിര്‍മ്മിക്കാനുള്ള യുറേനിയം 90 ശതമാനം സമ്പുഷ്ടമായിരിക്കണം. അതിലേക്ക് ഇനി വൈകാതെ ഇറാന്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ 90 ശതമാനം സമ്പുഷ്ട യുറേനിയം ഉണ്ടാക്കാന്‍ കഴിഞ്ഞാലും ആണവായുധം ദൂരേയ്‌ക്ക് വിന്യസിപ്പിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെങ്കില്‍ ഇറാന് ഇനിയും ഏതാനും മാസങ്ങള്‍ വേണ്ടിവരും. അതിന് മുന്‍പേ ആയത്തൊള്ള ഖമനേയ് ഭരണം അവസാനിപ്പിക്കാനാണ് യുഎസ്, ഇസ്രയേല്‍ സഖ്യം ശ്രമിക്കുക. എന്തായാലും ഇറാന് അകത്ത് ശക്തമായ ആഭ്യന്തരകലാപം തുടങ്ങിക്കഴിഞ്ഞു.

 

 

 

 

 

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക