Agriculture

ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ ക്ഷേമനിധി ബോര്‍ഡ് വഴി 1.50 കോടി രൂപ

Published by

ആലപ്പുഴ : ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനായി ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് മേഖല യൂണിയനുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ് പദ്ധതിക്ക് ക്ഷീര വികസന വകുപ്പ് 1 .50 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ക്ഷീരകര്‍ഷകരുടെ പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ എട്ടു കോടി രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിക്കും തുടക്കം കുറിച്ചെന്നു മന്ത്രി പറഞ്ഞു. ഇതില്‍ എല്ലാ ക്ഷീര കര്‍ഷകരും അംഗങ്ങളാകണം.
ആലപ്പുഴ ജില്ലയില്‍ നടപ്പിലാക്കുന്ന ക്ഷീരതീരം പദ്ധതി മല്‍സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് പുതിയ വരുമാന സ്രോതസ്സാകും. ഈ പദ്ധതി പ്രകാരം 94,500 രൂപ ഒരു മല്‍സ്യതൊഴിലാളി കുടുംബത്തിനു രണ്ടു പശുക്കളെ വാങ്ങത്തക്ക നിലയില്‍ കൊടുക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. പാല്‍ ഉല്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തമാകുവാന്‍ എല്ലാവരും ഒത്തു ചേര്‍ന്ന് പരിശ്രമിക്കണം. ആലപ്പുഴ ജില്ലാ ക്ഷീര സംഗമവും ക്ഷീരതീരം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts