Entertainment

രാത്രി മൂന്ന് മണിക്കൂർ ഉറക്കം’, അദ്ദേഹം ഒരുപാട് കഷ്ടപ്പെടുന്നു; മോദിയെ പ്രശംസിച്ച് സെയ്ഫ് അലി ഖാൻ

Published by

കഴിഞ്ഞ ദിവസമാണ് കപൂര്‍ കുടുംബം ഒന്നടങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് മോദിയെക്കുറിച്ച് നടന്‍ സെയ്ഫ് അലി ഖാന്‍ നടത്തിയ പരാമര്‍ശമാണ്. മൂന്ന് മണിക്കൂര്‍ മാത്രമാണ് മോദി ഉറങ്ങുന്നത് എന്നാണ് താരം പറയുന്നത്. മോദിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും താരം പറഞ്ഞു.

 

‘പാര്‍ലമെന്റില്‍ പങ്കെടുത്തശേഷമാണ് അദ്ദേഹം ഞങ്ങളെ കാണാന്‍ എത്തിയത്. അദ്ദേഹം ക്ഷീണിതനായിരിക്കും എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ വളരെ ഊര്‍ജ്ജസ്വലനായി നിറഞ്ഞ ചിരിയോടെയാണ് അദ്ദേഹം എത്തിയത്. എന്റെ മാതാപിതാക്കളെക്കുറിച്ച് അദ്ദേഹം എന്നോട് ചോദിച്ചു. ഞങ്ങള്‍ക്കൊപ്പം മക്കളായ തൈമൂറും ജെഹാങ്കീറും ഉണ്ടാകും എന്നാണ് അദ്ദേഹം കരുതിയിരുന്നത്. കരീന ആവശ്യപ്പെട്ടവര്‍ക്ക് മക്കള്‍ക്കായി അദ്ദേഹം പേപ്പറില്‍ ഒപ്പിട്ടുനല്‍കി.

 

രാജ്യം ഭരിക്കാനായി അദ്ദേഹം ഒരുപാട് കഷ്ടപ്പെടുന്നതായാണ് എനിക്ക് തോന്നിയത്. എന്നിട്ടും ആളുകളുമായി ബന്ധപ്പെടാന്‍ അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്. വിശ്രമിക്കാന്‍ എത്ര സമയമാണ് കിട്ടുന്നതെന്ന് അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു. രാത്രിയില്‍ മൂന്ന് മണിക്കൂര്‍ കിട്ടുമെന്നാണ് അദ്ദേഹം പറഞ്ഞത്. വളരെ സ്‌പെഷ്യലായ ഒരു ദിവസമായിരുന്നു അത്. – സെയ്ഫ് അലി ഖാന്‍ പറഞ്ഞു. രാജ് കപൂറിന്റെ നൂറാം ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തിയ ഫിലിം ഫെസ്റ്റിലേക്ക് ക്ഷണിക്കാനാണ് കപൂര്‍ ഫാമിലി പ്രധാനമന്ത്രിയെ കണ്ടത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by