Kerala

അഹല്യാബായി ഹോള്‍ക്കര്‍ ത്രിശതാബ്ദി ആഘോഷം ഇന്ന്; മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും

Published by

കൊച്ചി: ലോകമാതാ അഹല്യാബായി ഹോള്‍ക്കര്‍ ജയന്തിയുടെ ത്രിശതാബ്ദി ആഘോഷം ഇന്ന് എറണാകുളത്ത് നടക്കും. വൈകിട്ട് അഞ്ചിന് രാജേന്ദ്ര മൈതാനത്തു നടക്കുന്ന സാംസ്‌കാരിക സമ്മേളനം മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. ഡോ. വന്ദന മേനോന്‍ അധ്യക്ഷയാകും.

ആഘോഷ സമിതി പ്രസിഡന്റ് മധു എസ്. നായര്‍, വര്‍ക്കിങ് പ്രസിഡന്റ് എസ്‌ജെആര്‍ കുമാര്‍, ജനറല്‍ കണ്‍വീനര്‍ ആര്‍. സുധേഷ് എന്നിവര്‍ സംസാരിക്കും. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. യോഗത്തിനു മുന്നോടിയായി ഉച്ചയ്‌ക്ക് 3.30ന് എറണാകുളം ശിവക്ഷേത്ര പരിസരത്തു നിന്നു ശോഭായാത്ര ആരംഭിക്കും.

അഹല്യാബായി ഹോള്‍ക്കറുടെ വേഷധാരികളായ 300 ബാലികമാര്‍, കൈകൊട്ടിക്കളി, കോല്‍ക്കളി, കാവടി സംഘങ്ങള്‍, വിവിധ കലാരൂപങ്ങള്‍ തുടങ്ങിയവ ശോഭായാത്രയില്‍ അണിനിരക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക