Categories: News

39-ാമത് ദേശീയ സബ് ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ഇവാന്‍, തേജസ് കേരളത്തെ നയിക്കും

Published by

തിരുവനന്തപുരം: തെലങ്കാനയിലെ ഹൈദരാബാദില്‍ നടക്കുന്ന 39-ാമത് ദേശീയ സബ് ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആലപ്പുഴ ജ്യോതിനികേതന്‍ സ്‌കൂളിലെ ഇവാന്‍ ജോണും ആലപ്പുഴ എസ്ഡിവി എച്ച്എസ്എസിലെ തേജസ് തോബിയാസും കേരളത്തെ നയിക്കും.

ടീം:
ആണ്‍കുട്ടികള്‍- ഇവാന്‍ ജോണ്‍ (ക്യാപ്റ്റന്‍), റെക്‌സണ്‍ ആന്റണി (ആലപ്പുഴ), അഭിനവ് സുരേഷ്, അലോഷി സുരേഷ്, ശ്രീഹരി പി ആര്‍ (കോട്ടയം), ആബ്‌നര്‍ അലക്‌സ്, നിര്‍മല്‍ സി രാജു (തൃശൂര്‍), ജോയല്‍ ജോസ്, മിധുന്‍ രാജ് എം എസ് (തിരുവനന്തപുരം), സായിശാന്ത് എസ് (പാലക്കാട്), പ്രയാഗ് (കോഴിക്കോട്), അദൈ്വദ് ബിജു (ഇടുക്കി). കോച്ച്- ബിജു ഡി തെമ്മന്‍ (കോട്ടയം). മാനേജര്‍- ജുവല്‍ ജോസ് (ഇടുക്കി).

പെണ്‍കുട്ടികള്‍- തേജസ് തോബിയാസ് (ക്യാപ്റ്റന്‍), മനീഷ നാന്‍സി, നിള സാരതി (ആലപ്പുഴ), തീര്‍ത്ഥ പ്രവീണ്‍, അക്ഷര കെ, ലക്ഷ്മി ടി (കോഴിക്കോട്), ഡെനിയ മെര്‍സ ഡിമല്‍, അന്ന മറിയം രതീഷ് (കോട്ടയം), ജുവാന റോയ് (കൊല്ലം) , അലീന അല്‍ഫോന്‍സ ഏഞ്ചല്‍ (എറണാകുളം), അഭിന ആര്‍ (കണ്ണൂര്‍), തേജസ്വനി വി (തൃശൂര്‍). കോച്ച്- ടിന്‍സണ്‍ ജോണ് (കൊല്ലം). മാനേജര്‍- ലിമിഷ ബാബു (കൊല്ലം).

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക