Kerala

അഹല്യാബായി ഹോള്‍ക്കറുടെ ത്രിശതാബ്ദി ആഘോഷം: 15ന് മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും

Published by

കൊച്ചി: ലോകമാതാ അഹല്യാബായി ഹോള്‍ക്കറുടെ ത്രിശതാബ്ദി ആഘോഷം 15ന് എറണാകുളത്ത് നടക്കും. വൈകിട്ട് 5ന് രാജേന്ദ്രമൈതാനിയില്‍ നടക്കുന്ന സാസ്‌കാരിക സമ്മേളനം മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും.

ഡോ. വന്ദന മേനോന്‍ അധ്യക്ഷയാകും. പ്രേത്യേക ക്ഷണിതാക്കളും വിവിധ സംഘടനകളുടെ വനിത പ്രതിനിധികളും വേദിയിലുണ്ടാകും. യോഗത്തിന് മുന്നോടിയായി ഉച്ചയ്‌ക്ക് 3ന് മറൈൻ ഡ്രൈവിൽ നിന്നും ശോഭായാത്ര ആരംഭിക്കും. പരിപാടിയ്‌ക്ക് മുന്നോടിയായി ഇന്ന് ജില്ലയില്‍ എല്ലായിടത്തും പ്രഭാതഭേരിയും അഹല്യബായി ഹോള്‍ക്കറുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. ആഘോഷ സമിതി വര്‍ക്കിങ് പ്രസിഡന്റ് എസ്.ജെ.ആര്‍. കുമാര്‍, രക്ഷാധികാരി ഡോ. അര്‍ച്ചന ആര്‍, വൈസ് പ്രസിഡന്റ് പ്രസന്ന ബാഹുലേയന്‍, ജന. കണ്‍വീനര്‍ ആര്‍. സുധേഷ് എന്നിവരും പത്ര സമ്മേളത്തില്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by