Kerala

തിരുവനന്തപുരത്ത് രണ്ടു പേർ മുങ്ങിമരിച്ചു; അപകടം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ, മരിച്ചത് ഓട്ടോറിക്ഷാ ഡ്രൈവർമാർ

Published by

തിരുവനന്തപുരം: ഉള്ളൂർ തുറുവിയ്‌ക്കൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങിമരിച്ചു. പാറോട്ടുകോണം സ്വദേശികളായ ജയൻ, പ്രകാശൻ എന്നിവരാണ് മരിച്ചത്. ഒരാൾ രക്ഷപ്പെടുത്തി. മൂന്നുപേരും ഓട്ടോ റിക്ഷാ ഡ്രൈവർമാരാണ്. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു അപകടം.

മൂന്നുപേരും കുളത്തിൽ കുളിക്കാനിറങ്ങിയതും മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരാണ് മൂവരെയും പുറത്തെടുത്തത്. ഒരാളെ മാത്രമേ ജീവനോടെ രക്ഷപ്പെടുത്താൻ കഴിഞ്ഞുള്ളൂ. മൃതദേഹങ്ങൾ മെഡി.കോളേജ് മോർച്ചറിയിലേയ്‌ക്ക് മാറ്റി. ആഴമുള്ള കുളമായതിനാൽ ആളുകൾ കുളിക്കാനിറങ്ങാതിരിക്കാൻ ചുറ്റുമതിലും ഗേറ്റും ഇട്ടിരുന്നു. ഇത് അവഗണിച്ച് കുളിക്കാനിറങ്ങിയതാണ് അപകടത്തിന് കാരണമായത്.

സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by