കണ്ണൂര്‍ :മാടായി കോളേജ് നിയമനം സംബന്ധിച്ച് എംകെ രാഘവന്‍ എംപിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുന്നു. എം പിയുടെ കുഞ്ഞിമംഗലത്തെ വീട്ടിലേക്ക് വൈകിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി കോലവും കത്തിച്ചു.
രാഘവന്‍ പാര്‍ട്ടിയെ വിറ്റ് പണമുണ്ടാക്കുകയാണെന്നും വീട്ടില്‍ കയറി തല്ലുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.
എംകെ രാഘവന്‍ ചെയര്‍മാനായ മാടായി കോളേജില്‍ അദ്ദേഹത്തിന്റെ ബന്ധുവായ സിപിഎം പ്രവര്‍ത്തകന് ജോലി നല്‍കിയതിലാണ് പ്രതിഷേധം.കോളേജിലെ അനധ്യാപക തസ്തികയില്‍ കല്യാശ്ശേരിയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പരിഗണിക്കാതിരുന്നതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം.
പ്രതിഷേധവുമായി രാഘവനെ തടഞ്ഞ പ്രാദേശിക നേതാക്കള്‍ക്കെതിരെ കെപിസിസി നിര്‍ദ്ദേശ പ്രകാരം ഡിസിസി നടപടിയെടുത്തിരുന്നു. ഇതോടെ പ്രശ്‌നം കൂടുതല്‍ വഷളായി. സമവായത്തിന് വഴങ്ങാതെ കഴിഞ്ഞ ദിവസം കോളേജില്‍ നിയമനം നടത്തിയതോടെ രാഘവനൊപ്പമുളള, പാര്‍ട്ടി നേതാക്കളായ ഭരണസമിതി അംഗങ്ങള്‍ക്കെതിരെ ഡിസിസി നേരിട്ട് നടപടിയെടുത്തു.
രാഘവന്റെ നാട്ടിലെ കോണ്‍ഗ്രസ് കമ്മിറ്റി ഒന്നടങ്കം രാജിവച്ചിരുന്നു. കൂടുതല്‍ കമ്മിറ്റികള്‍ രാജിനല്‍കാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: