Kerala

അവസാന നിമിഷം ലഭിച്ച അപേക്ഷ എന്താണ്, കൊടുത്തതാരാണ് ? വിവരാവകാശ കമ്മിഷനില്‍ നിന്ന് വിവരം കിട്ടുമോ?

Published by

കോട്ടയം: വിവരാവകാശ കമ്മീഷനില്‍ നിന്ന് വിവരം കിട്ടാന്‍ ഇനി മറ്റൊരു അപേക്ഷ നല്‍കേണ്ട അവസ്ഥയിലായി! ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ ഇപ്പോള്‍ പുറത്തുവിടും എന്ന് പ്രഖ്യാപിച്ച വിവരാവകാശ കമ്മീഷനെ വെട്ടി മുഖ്യ വിവരാവകാശ കമ്മീഷറുടെ അറിയിപ്പ് വന്നതാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചത്. ഒഴിവാക്കിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതിന് മിനിട്ടുകള്‍ മുന്‍പാണ് പുതിയൊരു അപേക്ഷ ലഭിച്ചു എന്നതിന്‌റെ പേരില്‍ പുറത്തുവിടല്‍ നീട്ടിയത്. വിവരാവകാശ കമ്മീഷണര്‍ എ അബ്ദുല്‍ ഹക്കീം ആണ് സര്‍ക്കാര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വിടുന്നില്ല എന്ന് പ്രഖ്യാപിച്ചത് അദ്‌ദേഹത്തിനു മുകളിലുള്ള മുഖ്യ വിവരാവകാശ കമ്മീഷണര്‍ വി ഹരി നായരും. വിവരാവകാശ കമ്മീഷണറില്‍ നിന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിഷയം ഏറ്റെടുത്തതോടെ സര്‍ക്കാര്‍ ഒഴിവാക്കിയ നിര്‍ണായക ഭാഗങ്ങള്‍ പുറത്തു വരാനിടയില്ലെന്ന സൂചനയാണ് ഉരുത്തിരിയുന്നത്.
അവസാന നിമിഷം പുതിയ അപേക്ഷ നല്‍കിയതാരാണ്? അതില്‍ പറയുന്ന കാര്യം എന്താണ്, റിപ്പോര്‍ട്ട് പൂര്‍ണ്ണതോതില്‍ പുറത്തുവിടുന്നതിന് ഈ അപേക്ഷയുമായി എന്താണ് ബന്ധം തുടങ്ങിയ വിവരങ്ങള്‍ അറിയാന്‍ വിവരാവകാശ കമ്മീഷന് മുന്നില്‍ ഇനി മറ്റൊരു വിവരാവകാശ അപേക്ഷ നല്‍കേണ്ടിവരും!

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by