മാനവരാശികള്‍, രാക്ഷസ കോടികള്‍
മനമേ, നിന്നുടെ നിലയെന്ത്?
മതവും, ജാതിയും മനസ്സു തീര്‍ക്കും
മതിലുകളിവിടെ, വെടിയൂ,നീ!
മനനംചെയ്യൂ, മാനവരാകാന്‍
മാനവധര്‍മം പാലിയ്‌ക്കൂ!
മദമത്സരമതു വെടിയൂ.
മനസ്സൊരു വൃന്ദാവനമായ് മാറ്റീടൂ!
മതഭീകരതയുടെ മദിര കുടിച്ചാല്‍
മനസ്സില്‍ നിറയും ഇരുള്‍ മാത്രം!
മനസ്സില്‍ വൈരം നിറച്ചു വെന്നാല്‍
മണ്ണിതു വെറുമൊരു മരുഭൂമി !
മാനസാന്തരം വരുത്തി മനമിതു
മാഹേശ്വരനായര്‍ച്ചിയ്‌ക്കാം!
മനസ്സിലീശ്വര തത്വം തെളിയില്‍ –
മതിലുകള്ളിലിവിടൊരു ജാതി!
പ്രതികരിക്കാൻ ഇവിടെ എഴുതുക: