കണ്ണൂർ: കണ്ണൂരിൽ വീണ്ടും തെരുവ് നായ ആക്രമണം. കണ്ണൂർ സിറ്റി കോട്ടയ്‌ക്ക് താഴെ കൊച്ചിപ്പള്ളി പ്രദേശങ്ങളിൽ കുട്ടികൾ അടക്കം ഏഴ് പേർക്കാണ് വൈകുന്നേരം ആറ് മണിയോടെ കടിയേറ്റത്. 11 വയസുകാരിയായ ഹവ്വ എന്ന വിദ്യാത്ഥിനിക്ക് മദ്രസയിലെ ക്ലാസ് കഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് പോകുന്നതിനിടയിലാണ് തെരുവ് നായയുടെ കടിയേറ്റത്. കടിയേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ഒരാഴ്ച മുമ്പ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേരെ കടിച്ച തെരുവുനായക്ക് പിന്നീട് പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു. ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന യാത്രക്കാർക്കാണ് അന്ന് കടിയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: