World

മഹാകുംഭമേളയിൽ പങ്കെടുക്കുന്ന സനാതനവിശ്വാസികൾക്ക് ആദരവ് ; ആകാശത്ത് നിന്ന് പുഷ്പങ്ങൾ ചൊരിയും ; ഹെലികോപ്റ്ററുകളും , സജ്ജീകരണങ്ങളും ഒരുക്കി യുപി സർക്കാർ

Published by

ലക്നൗ ; മഹാകുംഭമേളയിൽ ഭക്തർക്ക് മേൽ ആകാശത്ത് നിന്ന് പുഷ്പവൃഷ്ടി നടത്താനുള്ള പദ്ധതികളുമായി യുപി സർക്കാർ. ഇതിനായുള്ള ഹെലികോപ്റ്ററുകളും , മറ്റ് കാര്യങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.

ഉത്തർപ്രദേശിലെ പല മതപരമായ ചടങ്ങുകളിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം ഹെലികോപ്റ്ററിൽ നിന്ന് ഭക്തർ, സാധുക്കൾ, സന്യാസിമാർ എന്നിവർക്ക് നേരെ പുഷ്പങ്ങൾ ചൊരിയാറുണ്ട് . 2025ലെ മഹാകുംഭമേളയിലും ഈ രീതി പിന്തുടരും. നാഗ സന്ന്യാസിമാർക്കും മറ്റ് സന്യാസിമാർക്കും ഭക്തർക്കുമെതിരെ പുഷ്പവൃഷ്ടി നടത്താനാണ് പദ്ധതിയുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ സനാതനമേള ലോകത്തിന് തന്നെ പരിചയപ്പെടുത്തി നൽകാനാണ് ശ്രമം.2019 ലെ കുംഭ വേളയിലും അമാവാസി ദിനത്തിൽ തീരത്ത് എത്തിയ കോടിക്കണക്കിന് ഭക്തർക്ക് മേൽ പുഷ്പങ്ങൾ ചൊരിഞ്ഞു. മാത്രമല്ല പുഷ്പ് വർഷ ഹാഷ്ടാഗ് ഉത്തർപ്രദേശിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by