World

അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനുള്ള വന്‍ പദ്ധതിയുമായി ട്രംപ്, ഏറ്റെടുക്കാനുള്ള നിര്‍ദ്ദേശം ബഹാമാസ് നിരസിച്ചു

Published by

വാഷിംഗ്ട്ടണ്‍: മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ ഏറ്റെടുക്കാനുള്ള അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശം ബഹാമാസ് നിരസിച്ചു. അത്തരമൊരു ഏറ്റെടുക്കലിനുള്ള വിഭവശേഷി ഇല്ലെന്ന് ബഹാമിയന്‍ പ്രധാനമന്ത്രി ഫിലിപ്പ് ഡേവിസിന്റെ ഓഫീസ് വ്യക്തമാക്കി.
ജനുവരി 20 ന് അധികാരമേല്‍ക്കുന്ന ട്രംപ്, ദശലക്ഷക്കണക്കിന് രേഖകളില്ലാത്ത കുടിയേറ്റക്കാരെ പുറത്താക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് .
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി കണക്കാക്കുന്നത് 2022-ലെ കണക്കനുസരിച്ച് 11 ദശലക്ഷം ‘അനധികൃത’ ആളുകള്‍ യുഎസില്‍ താമസിക്കുന്നുവെന്നാണ്. കുടിയേറ്റക്കാരെ അവരുടെ മാതൃരാജ്യങ്ങള്‍ തിരിച്ചെടുക്കാന്‍ സമ്മതിക്കുന്നില്ലെങ്കില്‍ അവരെ അയയ്‌ക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടിക ട്രംപിന്റെ ടീം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ബഹാമാസ്, ടര്‍ക്സ്, കെയ്കോസ് ദ്വീപുകള്‍, പനാമ, ഗ്രെനഡ എന്നിവ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുവെന്ന് വൃത്തങ്ങള്‍ യുഎസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by