Kerala

സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹതര്‍ക്കം പരിഹരിക്കാന്‍ ഡിവിഷന്‍ ബെഞ്ചിന്‌റെ മധ്യസ്ഥ ശ്രമം

Published by

കൊച്ചി: സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണോ അതോ മെഡിക്കല്‍ കോളേജിനു നല്‍കണോ എന്നതു സംബന്ധിച്ച് മക്കള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഹൈക്കോടതി മധ്യസ്ഥനെ നിയോഗിച്ചു. സീനിയര്‍ അഡ്വക്കേറ്റ് എന്‍ സുഗുണപാലനെയാണ് കോടതി നിയോഗിച്ചത്. സിംഗില്‍ ബെഞ്ചിന്‌റെ ഉത്തരവിനെതിരെ ലോറന്‍സിന്‌റെ മക്കളായ ആശയും സുജാതയും നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് മധ്യസ്ഥനെ നിയോഗിച്ചത്. മൃതദേഹം പഠനാവശ്യത്തിന് വിട്ടു നല്‍കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്താണ് രണ്ട് പെണ്‍മക്കള്‍ അപ്പീല്‍ നല്‍കിയത്.മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് വിട്ടുകൊടുക്കണമെന്നായിരുന്നു മകന്‌റെ ആവശ്യം. ലോറന്‍സ് മകനോട് ഇക്കാര്യം പറഞ്ഞതായുള്ള രണ്ട് സാക്ഷിമൊഴികള്‍ ഉള്‍പ്പെടെ പരിഗണിച്ചായിരുന്നു സിംഗില്‍ ബെഞ്ചിന്‌റെ ഉത്തരവ്. മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജിലാണ് ഇപ്പോഴുള്ളത്. എന്നാല്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ പരിഹരിക്കേണ്ട വിഷയമാണിതെന്ന് ചീഫ് ജസ്റ്റിസ് നിധിന്‍ ജംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക