യോഗ ചെയ്യുന്നതിനിടെ തിരമാലയില്‍പ്പെട്ട് 24 വയസുകാരിയായ നടിക്ക് ദാരുണാന്ത്യം. റഷ്യന്‍ നടി കാമില ബെല്‍യാത്സ്‌കയ ആണ് മരിച്ചത്. തായ്ലന്‍ഡിലെ കോ സാമുയി ദ്വീപില്‍ യോഗ ചെയ്യുന്നതിനിടെയാണ് നടി തിരമാലയില്‍പ്പെട്ടത്. കാമുകനൊപ്പം അവധിക്കാലം ആഘോഷിക്കാനായാണ് നടി ദ്വീപില്‍ എത്തിയത്.
കൂറ്റന്‍ തിരമാലയില്‍പ്പെട്ട് കടലില്‍ വീണ കാമിലയെ കൂടെയുണ്ടായിരുന്നയാള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 15 മിനിറ്റിനുള്ളില്‍ രക്ഷാപ്രവര്‍ത്തകരെത്തി തിരച്ചില്‍ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം കണ്ടെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക