Kerala

മിഥുന്‍ മുല്ലശ്ശേരിയും ബിജെപിയിലേക്ക്, മുല്ലശ്ശേരി മധുവിനൊപ്പം മകന്‍ പോലുമുണ്ടാകില്ലെന്ന് പറഞ്ഞ സി പി എം ജില്ലാ സെക്രട്ടറിക്ക് മറുപടി

Published by

തിരുവനന്തപുരം: സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയ മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മുല്ലശ്ശേരി മധുവിന്റെ മകന്‍ മിഥുന്‍ മുല്ലശ്ശേരിയെ ഡിവൈഎഫ് ഐ പുറത്താക്കി. മധുവിനൊപ്പം മിഥുനും ബിജെപിയില്‍ ചേരുമെന്ന് വെളിപ്പെടുത്തിയിരുന്നു.

കേന്ദ്രമന്തി സുരേഷ് ഗോപി , വി മുരളീധരന്‍, ജില്ലാ പ്രസിഡന്റ് വി വി രാജേഷ് അടക്കമുള്ള നേതാക്കള്‍ വീട്ടിലെത്തി മധുവുമായി ചര്‍ച്ച നടത്തി.മധു പോയാല്‍ മകന്‍ പോലും കൂടെയുണ്ടാകില്ലെന്നായിരുന്നു സി പി എം ജില്ലാ ജോയി സെക്രട്ടറി പറഞ്ഞത്. എന്നാല്‍ മകനും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ശ്യാമും മകള്‍ മാതുവും ഒപ്പമുണ്ടാകുമെന്ന് മധു പറഞ്ഞു.

തുടര്‍ന്ന് പാര്‍ട്ടിയെ വെല്ലുവിളിച്ച മധുവിനെ സിപിഎം പുറത്താക്കി. ജില്ലാ സമ്മേളനത്തിലേക്ക് കടക്കും മുന്‍പ് തലസ്ഥാന ജില്ലയിലും കലങ്ങിമറിയുകയാണ് സി പി എമ്മിലെ വിഭാഗീയത. മംഗലപുരം ഏരിയ സമ്മേളനങ്ങള്‍ക്കിടെ ഉണ്ടായ പൊട്ടിത്തെറിയിലാണ് മധുവും ജില്ലാ നേതൃത്വവും രണ്ടുവഴിക്കായത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക