കോട്ടയം: ജോസ് കെ മാണി വിഭാഗത്തെ പരസ്യമായി യുഡിഎഫിലേക്ക് ക്ഷണിക്കുന്നില്ലെങ്കിലും വന്നാല്‍ സ്വീകരിക്കുമെന്ന സൂചന നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.’നിലവില്‍ കേരള കോണ്‍ഗ്രസിനെ (എം) യുഡിഎഫിലേക്ക് കൊണ്ടുവരാന്‍ ചര്‍ച്ച നടത്തിയിട്ടില്ല. എല്‍ഡിഎഫില്‍ നില്‍ക്കുന്ന ജോസ് കെ മാണിയുടെ വിശ്വാസ്യത ചോദ്യം ചെയ്യേണ്ട ആവശ്യവുമില്ല.മതനിരപേക്ഷ നിലപാടാണ് യുഡിഎഫിന്റേത്. അതില്‍ ആകൃഷ്ടരായി വന്നാല്‍ ആരെയും സ്വീകരിക്കു’മെന്നാണ് സതീശന്‍ വ്യക്തമാക്കിയത്.
ജോസ് കെ മാണി എംപിയുടെ പാര്‍ട്ടി എല്‍ഡിഎഫില്‍ അതൃപ്തരാണെന്നും യുഡിഎഫില്‍ ചേരുമെന്നുമുള്ള വ്യാപകമായ അഭ്യൂഹത്തോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. പാലാ, കടത്തുരുത്തി നിയമസഭാ സീറ്റുകള്‍ നല്‍കാന്‍ തയ്യാറായാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് യു.ഡി.എഫില്‍ തിരികെയെത്തുന്നതു പരിഗണിക്കാമെന്നാണ് ഇട നില വഹിക്കുന്ന ചില കേന്ദ്രങ്ങള്‍ യു.ഡി. എഫ് നേതൃത്വത്തോട് വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത തവണ യു.ഡി എഫിന് സംസ്ഥാനത്ത് ഭരണ സാധ്യത വിലയിരുത്തിയാണ് പുതിയ നീക്കം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: