സിറിയയിലെ ഹയാത്ത് തഹ്‌രീർ അൽ ഷാം (എച്ച്‌ടിഎസ്) നേതാവ് അബു മുഹമ്മദ് അൽ ജുലാനി റഷ്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ആഗോള ഭീകരനായി യുഎസ് പ്രഖ്യാപിച്ച ജുലാനിയുടെ തലയ്‌ക്ക് 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
സിറിയയിലെ ആഭ്യന്തരയുദ്ധകാലത്ത് അൽ-ഖ്വയ്ദയെ നയിക്കാൻ ബാഗ്ദാദി തിരഞ്ഞെടുത്തത് അബു മുഹമ്മദ് അൽ-ജുലാനിയെയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ജുലാനി സിറിയയിൽ ഖ്വയ്ദയുടെ ശാഖയായ അൽ-നസൂറ സ്ഥാപിക്കുകയും പ്രസിഡൻ്റ് അസദിനെതിരെ ജിഹാദ് ആരംഭിക്കുകയും ചെയ്തിരുന്നു. യുഎസും റഷ്യയും തുർക്കിയും മറ്റുള്ളവയും ഇതിനെ തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിച്ചു. ഗ്രൂപ്പിന്റെ രൂപീകരണം മുതൽ അതിന്റെ രാഷ്‌ട്രീയ-സൈനിക തലവനായിരുന്നു അൽ-ജുലാനി.
സിറിയയിലെ വീണ്ടും സംഘർഷം ആരംഭിക്കുന്നതിനിടെയാണ് ജുലാനിയുടെ മരണം.അൽ നുസ്‌റയുടെ പേര് ഹയാത്ത് തഹ്‌രീർ അൽ-ഷാം എന്നാക്കി മാറ്റിയതും ജുലാനിയാണ്.
ഇദ്‌ലിബിലെ തഹ്‌രീർ അൽ-ഷാമിന്റെ ആസ്ഥാനത്ത് നടന്ന ആക്രമണത്തിൽ വിമത ഗ്രൂപ്പിന്റെ തലവൻ അബു മുഹമ്മദ് അൽ-ജുലാനി കൊല്ലപ്പെട്ടതായാണ് സിറിയൻ മാദ്ധ്യങ്ങളുടേ റിപ്പോർട്ട് .സിറിയൻ സൈന്യത്തെ പിന്തുണച്ച് സിറിയൻ വിമതർക്ക് നേരെ വ്യോമസേന ആക്രമണം നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ജുലാനിയെ അമേരിക്കൻ സൈന്യം അറസ്റ്റ് ചെയ്തെങ്കിലും 2008ൽ വിട്ടയച്ചു. ഇതിന് ശേഷം 2012ൽ ജബത്ത് അൽ നുസ്ര സ്ഥാപിച്ച് സിറിയയിലെ അസദ് ഭരണകൂടത്തിനെതിരെ നീങ്ങാൻ ആരംഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: