Kollam

വഖഫ് ഭീകരതയ്‌ക്ക് കോണ്‍ഗ്രസ് പിന്തുണ; എസ്ഡിപിഐ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് സി.ആര്‍. മഹേഷ് എംഎല്‍എ

Published by

കൊല്ലം: എസ്ഡിപിഐയുടെ വഖഫ്-മദ്രസ സംരക്ഷണ സമ്മേളനത്തിന് കോണ്‍ഗ്രസ് പിന്തുണ. ഡിസംബര്‍ എട്ടിന് കരുനാഗപ്പള്ളി ഷേയ്ഖ് മസ്ജിദിന് സമീപത്തെ സമ്മേളനത്തിന്റെ ഉദ്ഘാടകന്‍ കോണ്‍ഗ്രസ് എംഎല്‍എ സി.ആര്‍. മഹേഷ്. എസ്ഡിപിഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയാണ് സംഘാടകര്‍.

ഇത് സംബന്ധിച്ചുള്ള പോസ്റ്ററുകള്‍ നഗരത്തില്‍ വ്യാപകമായി പതിച്ചിട്ടുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചപ്പോള്‍ വലിയ ആഘോഷമാണ് എസ്ഡിപിഐ നടത്തിയത്. എന്നാല്‍ തമ്മിലെ ബാന്ധവം പരസ്യമായി അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയാറായിരുന്നില്ല.

കോണ്‍ഗ്രസ് എംഎല്‍എ എസ്ഡിപിഐ പരിപാടിയുടെ ഉദ്ഘാടകനാകുന്നതോടെ വഖഫ് അധിനിവേശത്തിന് പരസ്യ പിന്തുണയെന്ന നിലയിലേക്ക് കോണ്‍ഗ്രസ് മാറിയെന്ന് വ്യക്തമായി. മുനമ്പത്തെ വഖഫ് അധിനിവേശം ഉള്‍പ്പെടെ വിഷയങ്ങളില്‍ ജനങ്ങള്‍ക്കൊപ്പമാണെന്നാണ് കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നത്. ഇതിനിടെയാണ് എസ്ഡിപിഐ പരിപാടിയില്‍ പങ്കെടുക്കുന്നത്.

അതേ സമയം കോണ്‍ഗ്രസ് നിലപാടിനെതിരേ ക്രൈസ്തവ സംഘടനയായ കാസ രംഗത്തെത്തി. ‘കശ്മീരിലെ ഹിന്ദുവംശഹത്യ നാളുകളില്‍ അവിടത്തെ ഇസ്ലാമിക ഭീകര സംഘടനകളുമായി എങ്ങനെയായിരുന്നോ കോണ്‍ഗ്രസ് ബന്ധം, അതേ നിലയിലെത്തി കേരളത്തിലും പരസ്യമായ ഭീകരവാദ സംഘടനകളുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധങ്ങള്‍. മതേതരത്വത്തിന് ആരാണ് ഭീഷണിയെന്ന് ഇനിയെങ്കിലും ജനങ്ങള്‍ തിരിച്ചറിയുക’, എന്നാണ് കാസയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by