Kerala

അര്‍ദ്ധരാത്രി വിദ്യാര്‍ത്ഥിനികളുടെ വീട്ടിലെത്തിയ ആണ്‍സുഹൃത്തുക്കളും കാമുകന്‍മാരും ഏറ്റുമുട്ടി, 4 പേര്‍ അറസ്റ്റില്‍

Published by

ആലപ്പുഴ: അര്‍ദ്ധരാത്രിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളുടെ വീട്ടിലെത്തിയ ആണ്‍സുഹൃത്തുക്കളും പെണ്‍കുട്ടികളുടെ കാമുകന്‍മാരും ഏറ്റുമുട്ടി. നാലുപേര്‍ അറസ്റ്റിലായി. പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് കരുവാറ്റ വി.വി ഭവനത്തില്‍ വിഷ്ണുനാഥ് (22), കരുവാറ്റ അമ്മൂമ്മ പറമ്പ് കോളനി അഭിജിത്ത് (19) എന്നിവരെ പൊലീസ് പിടികൂടി.

വീട്ടില്‍ അതിക്രമിച്ചു കയറിയതിന് കുമാരപുരം എരിയ്‌ക്കാവ് അശ്വതി ഭവനത്തില്‍ ആദിത്യന്‍ (18) പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു വിദ്യാര്‍ത്ഥി എന്നിവരെയും അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി 12 മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്.പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയും സഹപാഠിയായ വിദ്യാര്‍ത്ഥിനിയും ഉണ്ടായിരുന്ന വീട്ടിലേക്കാണ് വിദ്യാര്‍ത്ഥികളായ രണ്ട് ആണ്‍ സുഹൃത്തുക്കള്‍ എത്തിയത്. ഇതേസമയം പെണ്‍കുട്ടികളുടെ കാമുകന്മാരും എത്തിയതോടെ തര്‍ക്കമുടലെടുത്തു.

ബഹളംകേട്ടതോടെ വീട്ടുകാര്‍ ഉണരുകയും മൂന്നുപേര്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. മദ്യലഹരിയില്‍ ആയിരുന്ന ഒരാളെ വീട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.പിന്നാലെ പൊലീസ് മറ്റു മൂന്നു പ്രതികളെ പിടികൂടി. പെണ്‍കുട്ടികള്‍ രണ്ടു വര്‍ഷമായി ലൈംഗിക പീഡനത്തിനിരയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by