ആയുര്‍വേദ ചികിത്സ നടത്തിയൊ മറ്റേതെങ്കിലും ചികിത്സ നടത്തിയിട്ടോ രോഗത്തിന് ശമനം കാണുന്നില്ലെങ്കില്‍ മറ്റൊരു ശാസ്ത്രത്തിന്റെ പരിഗണനയിലേക്കു വിടുന്ന ഒരു സമ്പ്രദായം ഭാരതത്തില്‍ ഉണ്ടായിരുന്നു. അതായത് ശമനമില്ലാത്ത രോഗത്തിന്റെ ജന്മപരമായ കാരണമറിയാന്‍, ശാസ്ത്രമാണെന്ന് ആധുനിക ശാസ്ത്രലോകം ഇപ്പോഴും സമ്മതിച്ചിട്ടില്ലാത്ത ജ്യോതിഷ പരിഗണനയിലേക്കു വിടുക. അങ്ങനെ ഗ്രഹനില നോക്കി, ആ വ്യക്തിയുടെ ജാതകം വിശകലനം ചെയ്ത് ഏതു ഗ്രഹത്തിന്റെ പിഴവാണ് ആ രോഗിക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അസുഖത്തിനു കാരണമെന്ന് വിശകലനം ചെയ്യുക. ഭാരതത്തിലെ മുന്‍കാല ആയുര്‍വേദ ഭിഷഗ്വരന്മാരെല്ലാം ജ്യോതിഷത്തില്‍ നല്ല അവഗാഹമുള്ളവരും ജ്യോതിഷികള്‍ ആയുര്‍വേദ ചികിത്സയില്‍ അറിവുള്ളവരും ആയിരുന്നെന്ന വസ്തുതയും ഇതോടു ചേര്‍ത്തു വായിക്കണം
നമ്മുടെ ശരീരം പഞ്ചഭൗതികമാണ്. ഇക്കാര്യം സഹസ്രാബ്ദങ്ങള്ക്ക മുമ്പേ മനസ്സിലാക്കിയവരാണ് ഋഷീശ്വരന്മാര്. അവരാണ് ആയുസ്സിന്റെ വേദമായ ആയുര്‍വേദം മനുഷ്യരാശിക്കു സമ്മാനിച്ചത്. ആകാശം മുതല്‍ പൃഥ്വീതത്ത്വംവരെയുള്ള ഭൗതിക തത്ത്വങ്ങളുടെ സവിശേഷ സമവായത്താല്‍ നിര്‍മ്മിതമാണു മനുഷ്യ ശരീരമെന്ന് ഋഷീശ്വരന്മാര് ആയിരത്താണ്ടുകള്‍ മുമ്പേ മനസ്സിലാക്കിയിരുന്നു. പഞ്ചഭൂതങ്ങളില്‍ ഓരോന്നിനെയും ഒന്നെ അംശബന്ധം എന്ന കണക്കില്‍ അഞ്ച് എന്നീ നിലകളില്‍ ശരീരത്തില്‍ ബന്ധിച്ചിരിക്കുന്നു. ഈ പാഞ്ചഭൗതികവസ്തുക്കള് അവയുടെ അംശാനുപാതത്തില് ക്രമംതെറ്റി ചിലരില്‍ സംയോജിക്കും. അങ്ങനെ തെറ്റായ സമവായങ്ങള്‍ ഉണ്ടായവരാണ് ആരോഗ്യമില്ലാത്തവരും രോഗികളുമായി കാണപ്പെടുന്നത്.
അപ്പോള്‍ ആരോഗ്യരക്ഷയ്ക്ക് ഈ പഞ്ചഭൂതങ്ങളില്‍ ഏതനുപാതമാണോ തെറ്റിയത് അതിനെ സമതുലിതമാക്കണം. അഗ്നിതത്ത്വമാണെങ്കില് അതടങ്ങിയ ചെടികളുണ്ട്. ആ ചെടികള്‍ ചേര്‍ന്ന മരുന്നു കൊടുത്ത് അതിനെ ഒരളവോളം പരിഹരിക്കാന്‍ സാധിക്കും. അതാണ് ആയുര്‍വേദത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിലൊന്ന്. ഈ പാഞ്ചഭൗതിക വസ്തുക്കളുടെ വിശേഷ അനുപാത ക്രമത്തിലുള്ള സമവായത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന തത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ആയുര്‍വേദം വളര്‍ന്നു വികസിച്ചത്. അതിനാാല്‍ ആയുര്‍വേദ വിധികള്‍കൊണ്ട് മനുഷ്യരുടെ ആരോഗ്യ കാര്യങ്ങളില്‍ ഉണ്ടായിരിക്കുന്ന ന്യൂനത കള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ സാധിക്കും. എന്നാല്‍ ഇതൊന്നും ജീവന് നിലനിര്‍ത്താന്‍ ശ്വാശ്വതപരിഹാരമല്ല.
ആയുര്‍വേദ ചികിത്സ നടത്തിയൊ മറ്റേതെങ്കിലും ചികിത്സ നടത്തിയിട്ടോ രോഗത്തിന് ശമനം കാണുന്നില്ലെങ്കില്‍ മറ്റൊരു ശാസ്ത്രത്തിന്റെ പരിഗണനയിലേക്കു വിടുന്ന ഒരു സമ്പ്രദായം ഭാരതത്തില്‍ ഉണ്ടായിരുന്നു. അതായത് ശമനമില്ലാത്ത രോഗത്തിന്റെ ജന്മപരമായ കാരണമറിയാന്‍, ശാസ്ത്രമാണെന്ന് ആധുനിക ശാസ്ത്രലോകം ഇപ്പോഴും സമ്മതിച്ചിട്ടില്ലാത്ത ജോതിഷ പരിഗണനയിലേക്കു വിടുക. അങ്ങനെ ഗ്രഹനില നോക്കി, ആ വ്യക്തിയുടെ ജാതകം വിശകലനം ചെയ്ത് ഏതു ഗ്രഹത്തിന്റെ പിഴവാണ് ആ രോഗിക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അസുഖത്തിനു കാരണമെന്ന് വിശകലനം ചെയ്യുക.
ഭാരതത്തിലെ മുന്‍കാല ആയുര്‍വേദ ഭിഷഗ്വരന്മാരെല്ലാം ജ്യോതിഷത്തില്‍ നല്ല അവഗാഹമുള്ളവരും ജ്യോതിഷികള്‍ ആയുര്‍വേദ ചികിത്സയില്‍ അറിവുള്ളവരും ആയിരുന്നെന്ന വസ്തുതയും ഇതോടു ചേര്‍ത്തു വായിക്കണം. അപ്പോള്‍ സൗരയൂഥത്തേക്കൂടി, (സൗരയൂഥവും പഞ്ചഭൂത നിര്‍മ്മിതമാണ്) രോഗനിര്‍ണ്ണയത്തിന് അടിസ്ഥാനമാക്കുന്ന സമ്പ്രദായം ആയുര്‍വേദത്തില്‍ അല്ലാതെ മറ്റെവിടെയും ഇല്ല.
ആയുര്‍വേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളില്‍ ഈ രണ്ടു ശാസ്ത്രങ്ങളേയും സംയോജിപ്പിച്ച് മആരോഗ്യ സംരക്ഷണത്തിന് ഉപയോഗിക്കണം എന്നു പറയുന്നു. ഈ തരത്തില്‍ പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണ് ‘വീരസിംഹാവലോകനം.’ അതിന്റെ തുടക്കത്തില്‍തന്നെ പറയുന്നു ‘ന വൈദ്യം പ്രഭുരായുഷ’ എന്ന്. വൈദ്യന് ആയുസ്സിന്റെ പ്രഭുവല്ല എന്ന് അര്‍ത്ഥം. വൈദ്യശാസ്ത്രം കൊണ്ട് താല്കാലിക ആശ്വാസമല്ലാതെ ഒരാള്‍ക്ക് ജീവനെ കൊടുക്കാന്‍ സാധ്യമല്ല! എന്നു വ്യക്തമാക്കിക്കൊണ്ടാണ് ആയുര്‍വേ ശാസ്ത്രത്തിന്റെ തുടക്കം. ഇപ്പോഴും അങ്ങനെ തന്നെയാണ്. വലിയ രോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ ഇന്നുമില്ല. അത് ആയുര്‍വേദത്തില്‍ ആയാലും ആധുനിക വൈദ്യശാസ്ത്രത്തില്‍ ആയാലും.
രോഗങ്ങള്‍ വ്യക്തിയെ കീഴടക്കിയാല്‍ ആ വ്യക്തി മരിക്കുക തന്നെചെയ്യും. എത്ര പ്രഗത്ഭനായ ഡോക്ടര്‍ വന്ന് ഏതൊക്കെ സിദ്ധൗഷധങ്ങള്‍ നല്കിയാലും വെന്റിലേറ്റര്‍ തുടങ്ങിയ അത്യാധുനിക ലൈഫ് സപ്പോര്‍ട്ടിങ് സംവിധാനത്തില്‍ ആക്കിയാലും ആ വ്യക്തി മരിക്കുക തന്നെ ചെയ്യും. ഈ സത്യമാണ് വീരസിംഹാവലോകനത്തിലെ ആദ്യ പ്രസ്താവന.
വളരെ അര്‍ത്ഥവത്തായ, വളരെ മഹത്വമുള്‍ക്കൊള്ളുന്ന, വളരെ വലിയ ഉള്‍ക്കാഴ്ചയുള്ള ഒരു തുടക്കമാണ് ‘ന വൈദ്യ പ്രഭുരായുഷഃ’ എന്നത്. വൈദ്യന് വിചാരിച്ചാല്‍ ഒരുവ്യക്തിക്ക് ജീവന് നല്കാന് സാധ്യമല്ല. ഇതുപറഞ്ഞിട്ടാണ് നമ്മെഅത്ഭുതപ്പെടുത്തുന്ന ചര്‍ച്ചകളിലേക്കു ആചാര്യന് വരുന്നത്. ഇന്നും ഇത് സത്യമായിരിക്കുന്നു എന്നതാണ് വലിയ കാര്യം. ശരീരം
പാഞ്ചഭൗതികം ആണെങ്കിലും ജീവന് എന്നത് ഈ പാഞ്ചഭൗതിക വസ്തുക്കള്‍കൊണ്ട് നിര്‍മ്മിച്ച ഔഷധങ്ങളാല്‍ നിലനിര്‍ത്താന്‍ ആവുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: