Categories: News

സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച അതിവേഗം; അഭൂതപൂര്‍വമായ അവസരങ്ങള്‍ സൃഷ്ടിക്കുന്നു: സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍

Published by

സൗദിഅറേബ്യ: സൗദി സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുകയാണെന്നും അഭൂതപൂര്‍വമായ അവസരങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. 2025 ലെ സൗദി ബജറ്റ് കണക്കുകള്‍ പ്രഖ്യാപിച്ചതിനുശേഷം നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്. സമ്പദ്‌വ്യവസ്ഥയുടെ പോസിറ്റീവ് സൂചകങ്ങള്‍ വിഷന്‍ 2030 പരിഷ്‌കാരങ്ങളുടെ വിപുലീകരണമാണ്. പൊതുനിക്ഷേപ ഫണ്ടിന്റെയും ദേശീയ വികസന ഫണ്ടിന്റെയും സുപ്രധാന പങ്ക് കിരീടാവകാശി ഊന്നിപ്പറഞ്ഞു.

വാഗ്ദാന മേഖലകളെ ശാക്തീകരിക്കുന്നതിലും നിക്ഷേപ ആകര്‍ഷണം വര്‍ധിപ്പിക്കുന്നതിലും വ്യവസായങ്ങളെ ഉത്തേജിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിന് സര്‍ക്കാര്‍ നടത്തിയ ചെലവുകളുടെയും ശ്രമങ്ങളുടെയും തുടര്‍ച്ചയായ സംഭാവനകള്‍ കിരീടാവകാശി എടുത്തുപറഞ്ഞു. സൗദിയുടെ പുരോഗതിയും പൗരന്മാര്‍ക്ക് പ്രയോജനം ചെയ്യുന്നതുമായ എല്ലാ കാര്യങ്ങളിലുമുള്ള ഭരണകൂട പ്രതിബദ്ധത സ്ഥിരീകരിക്കുന്നതാണ് 2024 ബജറ്റ്. അടുത്ത വര്‍ഷം പ്രധാന സമ്പദ്‌വ്യവസ്ഥകളില്‍ ജി.ഡി.പിയിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ വളര്‍ച്ചാനിരക്ക് രാജ്യം രേഖപ്പെടുത്തുമെന്ന് കണക്കാക്കപ്പെടുന്നു. അതായത് 4.6 ശതമാനം, എണ്ണയിതര പ്രവര്‍ത്തനങ്ങളുടെ സംഭാവന തുടര്‍ച്ചയായും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 2024ല്‍ 52 ശതമാനം എന്ന പുതിയ റെക്കോഡ് നിലയിലെത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക