ബെംഗളുരു:വ്‌ലോഗറായ അസമീസ് യുവതി മായ ഗോഗോയിയെ കൊലപ്പെടുത്തിയ കണ്ണൂര്‍ സ്വദേശി ആരവ് ഹനോയ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത് ഡേറ്റിംഗ് ആപ്പ് വഴി. ആറ് മാസം മുന്‍പായിരുന്നു ഇരുവരും പരിചയപ്പെട്ടത്.
ഇതിന് ശേഷം ഇരുവരും പതിവായി കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.എന്നാല്‍ പിന്നീട് ഇവര്‍ തമ്മില്‍ പലപ്പോഴായി വഴക്കും ഉണ്ടായി. ഈ വഴക്കാണ് മായ കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്.
ആരവ് മായയെ കൊല്ലാന്‍ കയര്‍ വാങ്ങിയതും സെപ്‌റ്റോ എന്ന ഓണ്‍ലൈന്‍ ഡെലിവറി ആപ്പ് വഴിയാണ്.പിന്നീട് കത്തി ഉപയോഗിച്ച് നിരവധി തവണ മായയുടെ ശരീരത്തില്‍ ഇയാള്‍ കുത്തിയാണ് കൊല നടത്തിയത്.
കൊലപാതകം നടത്തിയ ശേഷം ആരവ് വാരാണസി വരെ എത്തിയെങ്കിലും പിന്നീട് മടങ്ങി. തിരികെ വരും വഴി ഇയാള്‍ കണ്ണൂരിലെ തന്റെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചതാണ് അറസ്റ്റിലേക്ക് നയിച്ചത്.ആദ്യം മുത്തച്ഛനെയും തൂടര്‍ന്ന് പൊലീസിനെയും ബന്ധപ്പെട്ട ആരവ് കീഴടങ്ങാന്‍ തയാറാണെന്ന് അറിയിക്കുകയായിരുന്നു.എവിടെയാണുള്ളത് എന്ന്് ആരവ് തന്നെ പൊലീസിനോട് പറഞ്ഞു. ഇതു പ്രകാരം പ്രാദേശിക പൊലീസിന്റെ സഹായത്തോടെ ആരവിനെ ബെംഗളുരു പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.ബെംഗളുരുവിലെ ദേവനഹള്ളിയില്‍ നിന്നാണ് ആരവ് ഹനോയെ പിടികൂടിയത്
കൊലപാതകത്തിന് ശേഷം 36 മണിക്കൂര്‍ അതേ മുറിയില്‍ കഴിഞ്ഞ ശേഷം ഫോണ്‍ ഓഫാക്കി മുങ്ങിയ 21കാരനായ ആരവ് ഹനോയിയെ മൂന്ന് ദിവസത്തിന് ശേഷമാണ് ബെംഗളുരു പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ശേഷം ആരവിനെ ബെംഗളുരു പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.
കണ്ണൂര്‍ തോട്ടട സ്വദേശിയായ ആരവ് ബെംഗളുരുവില്‍ ജോലി അന്വേഷിച്ചാണ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക