നവംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.idbibank.in/careers ല്‍
നിയമനം ജനറലിസ്റ്റ്, സ്‌പെഷ്യലിസ്റ്റ് (അഗ്രി അസറ്റ് ഓഫീസര്‍) തസ്തികകളില്‍
ജനറലിസ്റ്റ് തസ്തികക്ക് 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദമാണ് യോഗ്യത
ഐഡിബിഐ ബാങ്ക് ലിമിറ്റഡ് 2025-26 വര്‍ഷത്തേക്ക് ജൂനിയര്‍/അസിസ്റ്റന്റ് മാനേജര്‍മാരെ (ഗ്രേഡ് ഒ) തെരഞ്ഞെടുക്കുന്നു. വിവിധ മേഖല/സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ബാങ്ക് ശാഖകളിലായി ആകെ 600 ഒഴിവുകളുണ്ട്. (ജനറലിസ്റ്റ് 500, സ്‌പെഷ്യലിസ്റ്റ് അഗ്രി അസറ്റ് ഓഫീസര്‍ 100) (ജനറലിസ്റ്റ്-കേരളത്തില്‍ 30, തമിഴ്‌നാട്/പുതുച്ചേരി 50, കര്‍ണാടക 65, ദാദ്ര ആന്റ് നഗര്‍ഹവേലി, ദാമന്‍ ആന്റ് ഡ്യൂ/ഗുജറാത്ത് 70, പഞ്ചാബ്/ചണ്ഡിഗഢ്/ഹരിയാന/ഹിമാചല്‍ പ്രദേശ്, ജമ്മു ആന്റ് കശ്മീര്‍/ലഡാക്ക് 50, മഹാരാഷ്‌ട്ര മുംബൈ മേഖല 125, നാഗപൂര്‍ മേഖല 50, ഗോവ/മഹാരാഷ്‌ട്ര-പൂനെ മേഖല 60, സ്‌പെഷ്യലിസ്റ്റ്-അഗ്രി അസറ്റ് ഓഫീസര്‍ ഒഴിവുകള്‍ ഇന്ത്യയൊട്ടാകെയുള്ളതാണ്) എസ്‌സി/എസ്ടി/ഒബിസി/നോണ്‍ ക്രീമിലെയര്‍/ഇഡബ്ല്യുഎസ്/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് ഒഴിവുകളില്‍ സംവരണമുണ്ട്. പ്രാദേശിക ഭാഷാ പരിജ്ഞാനമുണ്ടായിരിക്കണം. ഏതെങ്കിലുമൊരു തസ്തികക്ക് അപേക്ഷിക്കാം. ജനറലിസ്റ്റ് തസ്തികക്ക് ഏതെങ്കിലുമൊരു മേഖലയിലേക്ക് മാത്രമാണ് അപേക്ഷിക്കാവുന്നത്. ബന്ധപ്പെട്ട സംസ്ഥാനത്തെ സ്ഥിരതാമസക്കാരാണെന്ന് തെളിയിക്കുന്ന ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രാദേശികഭാഷയില്‍ വായിക്കാനും എഴുതാനും മനസ്സിലാക്കാനും കഴിയണം. അപേക്ഷിക്കുന്ന മേഖലയിലാവും നിയമനം. തുടക്കത്തില്‍ 6.14 ലക്ഷം മുതല്‍ 6.50 ലക്ഷം രൂപ വരെയാണ് വാര്‍ഷിക ശമ്പളം.
യോഗ്യത: ജനറലിസ്റ്റ് തസ്തികക്ക് ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം.
സ്‌പെഷ്യലിസ്റ്റ് തസ്തികക്ക് അഗ്രികള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍/അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്, ഫിഷറി സയന്‍സ്/എന്‍ജിനീയറിങ്, അനിമല്‍ ഹസ്ബന്‍ഡറി, വെറ്ററിനറി സയന്‍സ്, ഫോറസ്ട്രി, ഡയറി സയന്‍സ്/ടെക്‌നോളജി/ഫുഡ് സയന്‍സ്/ടെക്‌നോളജി/പിസികള്‍ച്ചര്‍, അഗ്രോ ഫോറസ്ട്രി, സെറികള്‍ച്ചര്‍ വിഷയങ്ങളിലൊന്നില്‍ 4 വര്‍ഷത്തെ ബിഎസ്‌സി/ബിഇ/ബിടെക് ബിരുദം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ പാ
സായിരിക്കണം.
എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 55% മാര്‍ക്ക്/തത്തുല്യ സിജിപിഎ മതി. കമ്പ്യൂട്ടര്‍/ഐടി അനുബന്ധ കാര്യങ്ങളില്‍ പ്രാവീണ്യമുണ്ടായിരിക്കണം. പ്രായപരിധി 20-25 വയസ്. നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷാ സമര്‍പ്പണത്തിനും സെലക്ഷന്‍ നടപടികളടക്കം കൂടുതല്‍ വിവരങ്ങള്‍ക്കും www.idbibank.in/careers സന്ദര്‍ശിക്കേണ്ടതാണ്. അപേക്ഷാ ഫീസ് 1050 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 250 രൂപ. ഓണ്‍ലൈനായി നവംബര്‍ 30 വരെ അപേക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക